ദിൽഷ വിന്നറായത് റോബിന്റെ ആരാധകർ കാരണം.. അല്ലെങ്കിൽ വിജയിയാകേണ്ടത് അയാളാണ്.!! | Aparna Mulberry talks about Bigg Boss Malayalam Season 4

Aparna Mulberry talks about Bigg Boss Malayalam Season 4 : “ഹൃദയം പറഞ്ഞത് റിയാസ് വിജയിക്കുമെന്ന് തന്നെയായിരുന്നു… അത്രയും നല്ല ഗെയിമർ ആയിരുന്നു.. ഷോയുടെ ട്രാക്ക് തിരിച്ചുവിട്ട ആളല്ലേ, ഇന്നത്തെ സമൂഹത്തിന് ആവശ്യമായ കുറെ നല്ല സന്ദേശങ്ങൾ ബിഗ്ഗ്‌ബോസ് ഷോയിലൂടെ പറഞ്ഞുവെച്ച ആൾ കൂടിയാണ് ബിഗ്ഗ്‌ബോസ്. എന്തുകൊണ്ടും ബിഗ്ഗ്‌ബോസ് ഷോ വിജയിക്കാൻ അർഹതയുണ്ടായിരുന്ന ആളായിരുന്നു റിയാസ്” റിയാസിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നത് ബിഗ്ഗ്‌ബോസ് മത്സരാർത്ഥി അപർണ മൾബറിയാണ്.

“ബ്ലെസ്ലി എനിയ്ക്ക് എന്റെ സഹോദരൻ തന്നെയാണ്. അവൻ വിജയിക്കുന്നതിലും എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു”.. ബ്ലെസ്ലിയെ കുറിച്ച് ചോദിച്ചാലും അപർണക്ക് പറയാൻ ഏറെയാണ്. ഒരു വനിത വിജയിച്ചതിൽ സന്തോഷമുണ്ടെന്നും അപർണ കൂട്ടിച്ചേർക്കുന്നു. ഇത്തവണത്തെ മത്സരാർത്ഥികളെല്ലാം വളരെ സ്ട്രോങ്ങ് ആയിരുന്നു. ഫൈനലിൽ ഉണ്ടായിരുന്ന ആറ് പേരും വളരെ സ്ട്രോങ്ങ് ആയിരുന്നു. ടിക്കറ്റ് റ്റു ഫിനാലെ മറികടന്ന ആളാണ് ദിൽഷ. അതുകൊണ്ട് തന്നെ ദിൽഷ വിജയിച്ചതിൽ സന്തോഷമേ ഉള്ളൂ.

Aparna Mulberry

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ദിൽഷയുടെ വിജയത്തിന് പിന്നിൽ ഡോക്ടർ റോബിന്റെ പിന്തുണ ഉണ്ടായിരുന്നില്ലേ എന്ന് ചോദിച്ചാൽ അപർണക്ക് വ്യക്തമായ ഉത്തരമുണ്ട്. ‘എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഡോക്ടർ സംസാരിച്ചതും പിന്തുണച്ചതും ദിൽഷയെ ആയിരുന്നു. സ്വാഭാവികമായും ഡോക്ടർ ഫാൻസിന്റെ വോട്ട് ദിൽഷക്ക് ലഭിച്ചിട്ടുണ്ട്. അത് ദിൽഷക്ക് വിജയിക്കാൻ സഹായകരമായിട്ടുണ്ട്’.’ ബിഗ്ഗ്‌ബോസ് ഷോയുടെ എഴുപതാം ദിനം പുറത്താക്കപ്പെട്ട മത്സരാർത്ഥിയായിരുന്നു ഡോക്ടർ റോബിൻ.

പിന്നീടങ്ങോട്ട് എല്ലാ അഭിമുഖങ്ങളിലും വേദികളിലും ദിൽഷയെ പിന്തുണച്ചായിരുന്നു ഡോക്ടർ സംസാരിച്ചിരുന്നത്. അതെല്ലാം ദിൽഷക്ക് പ്രയോജനം ചെയ്യുകയായിരുന്നു. ദിൽഷ തന്നെ ഡോക്ടർ റോബിന്റെ ആരാധകർക്ക് നന്ദി പറയുകയും ചെയ്തു കഴിഞ്ഞു. എന്നിരുന്നാലും എഴുപതാം ദിനം മുതൽ ബിഗ്ഗ്‌ബോസ് വീട്ടിൽ കണ്ട ദിൽഷ തികച്ചും വ്യത്യസ്‍ത ആയിരുന്നെന്നും അങ്ങനെയൊരാൾക്ക് ഷോ വിജയിക്കാനുള്ള അർഹതയുണ്ടെന്നുമാണ് ഇപ്പോൾ പ്രേക്ഷകരും പറഞ്ഞു വെക്കുന്നത്.

You might also like