ഇങ്ങനെ എൻ്റെ കൂടെ വേണം എന്നും… സന്തോഷത്തിലും സങ്കടത്തിലും എന്നെ ചേർത്ത് പിടിക്കണം; ഏട്ടന്റെ സ്നേഹത്തെ കുറിച്ച് അനുശ്രീ!! | Anusree With Her Brother Anoop

Anusree With Her Brother Anoop : സംവിധായകൻ ലാൽജോസിന്റെ ഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തേക്ക് കടന്നു വന്ന് പ്രേക്ഷക മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അനുശ്രീ. ശാലീനസൗന്ദര്യം കൊണ്ടും സ്വതസിദ്ധമായ സാധാരണ ശൈലിയിലുള്ള സംസാരവും പെരുമാറ്റവും കൊണ്ട് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാൻ അനുശ്രീക്ക് കഴിഞ്ഞു. ഏതൊരു കഥാപാത്രവും വളരെ തന്മയത്തോടെ അവതരിപ്പിക്കാനുള്ള താരത്തിന്റെ കഴിവാണ് മറ്റുള്ളവരിൽ നിന്നും അനുശ്രീയെ വ്യത്യസ്തയാക്കുന്നത്.

തീർത്തും സാധാരണചുറ്റുപാടിൽ നിന്നും വെള്ളിത്തിരയുടെ നക്ഷത്രതിളക്കത്തിലേക്കെത്തിയ താരം നാട്ടിലെ പല പരിപാടികളിലും നിറ സാന്നിധ്യമാണ്. ഒഴിവ് സമയങ്ങളിലെല്ലാം തന്നെ തന്റെ കുടുംബത്തോടൊപ്പം ചെലവഴിക്കാറുള്ള താരം പലപ്പോഴും നാടിന്റെയും വീട്ടുകാരോടും ഒപ്പമുള്ള ചിത്രങ്ങൾ ആരാധകാരുമായി പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സഹോദരനെ ചേർത്തു പിടിച്ചു കൊണ്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങൾക്ക് ഒപ്പം താരം കുറിച്ച വാക്കുകളാണ് വൈറലായി കൊണ്ടിരിക്കുന്നത്.

Anusree With  Anoop
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

“എന്റെ അണ്ണൻ എപ്പോഴും ഇങ്ങനെ കൂടെയുണ്ടാകട്ടെ… ഏറ്റവും വലിയ കൂട്ടായും താങ്ങായും എന്തും തുറന്നു പറയാനും കരയാൻ ആയാലും ചിരിക്കാനായാലും എപ്പോഴും ഇങ്ങനെ ചേർത്തു പിടിക്കാനായി എപ്പോഴും… എന്നും…” എന്നാണ് സഹോദരനൊപ്പമുള്ള ഹൃദ്യമായ ചിത്രങ്ങളോടൊപ്പം അനുശ്രീ കുറിച്ചിരിക്കുന്നത്. മനോഹരമായ വരികൾക്ക് താഴെ തൊട്ട് താഴെ സഹോദരന്റെ ഭാര്യയെ മെൻഷൻ ചെയ്ത് “കണ്ണ് പെട്ടേക്കല്ലേ” എന്നും രസകരമായി താരം കൂട്ടിച്ചേർത്തിട്ടുണ്ട്.

നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈ പോസ്റ്റ്‌ വൈറലായി മാറുകയും ചെയ്തു. നിരവധി പേരാണ് സ്നേഹവും ആശംസകളും അറിയിച്ചു കൊണ്ട് എത്തിയത്. അനിയത്തിയെ ചേർത്തു പിടിക്കുമ്പോഴുള്ള ചേട്ടന്റെ കരുതൽ കണ്ടോ… എന്നാണ് ചിലർ കമെന്റ് ചെയ്തിരിക്കുന്നത്. ഈ സഹോദരസ്നേഹം എന്നും നിലനിൽക്കട്ടെ എന്നും എന്നും ഇതുപോലെ തന്നെ അണ്ണന്റെ അനിയത്തിയായി സ്നേഹം അനുഭവിക്കാൻ കഴിയട്ടെ എന്നും ആരാധകർ പറയുന്നുണ്ട്.

You might also like