കുഞ്ഞുമായുള്ള ആദ്യദിനങ്ങൾ സന്തോഷവും സങ്കടവും തിരിച്ചറിയാനാകാത്ത മുഹൂർത്തങ്ങൾ; പുതിയ വിശേഷങ്ങളുമായി അനുശ്രീ!! | Anusree shares new experiences with baby Aarav

Anusree shares new experiences with baby Aarav : ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികളുടെ മുന്നിലേക്ക് എത്തിയ താരമാണ് അനുശ്രീ. ബാലതാരമായി തുടക്കം കുറിച്ച് പിന്നീട് നായികയായി മാറുകയായിരുന്നു. ടെലിവിഷനിൽ എന്നപോലെതന്നെ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. താരം പങ്കുവയ്ക്കുന്ന എല്ലാ വീഡിയോകളും പെട്ടെന്നുതന്നെ വൈറലായി മാറാറുണ്ട്. താരത്തിന്റെ വിവാഹം വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. ക്യാമറ അസിസ്റ്റന്റ് ആയിരുന്ന വിഷ്ണു ആണ് താരത്തിന്റെ ഭർത്താവ്.

വിവാഹത്തെക്കുറിച്ച് വീട്ടിൽ പറഞ്ഞപ്പോൾ വിവാഹം നടത്തി തരില്ല എന്നും, വേണമെങ്കിൽ ഇറങ്ങി പോകാം എന്നും ആയിരുന്നു വീട്ടിൽ നിന്നുള്ള മറുപടി എന്ന് താരം ഇതിനു മുൻപ് പറഞ്ഞിരുന്നു. അനുശ്രീയുടെ കുടുംബം ബ്രാഹ്മണ കുടുംബമാണ്. ഇപ്പോഴിതാ താരം തന്റെ പുതിയ യൂട്യൂബ് ചാനലിലൂടെ ആരാധകർക്കായി വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. യൂ ട്യൂബ് ചാനലിൽ രണ്ടു വീഡിയോകൾ ആണ് താരം ഇതിനോടകം പങ്കുവെച്ചിരിക്കുന്നത്. അനുശ്രീ ആരവ് എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്.

anusree aarav
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ആരവ് എന്നത് താരത്തിന്റെ പൊന്നോമനയുടെ പേരാണ്. ആരവിന്റെ നൂലുകെട്ട് ചടങ്ങ് വീഡിയോയാണ് ആദ്യം ആരാധകർക്കായി പങ്കുവെച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ ഗർഭകാലത്ത് തനിക്കുണ്ടായ മാനസിക അവസ്ഥകളും തന്റെ ഇഷ്ടങ്ങളും എല്ലാം പങ്കുവെക്കുന്ന വീഡിയോയാണ് ഷെയർ ചെയ്തിരിക്കുന്നത്.
ആൺകുഞ്ഞ് ആണെങ്കിൽ താൻ പേര് വയ്ക്കുമെന്നും പെൺകുഞ്ഞാണെങ്കിൽ വിഷ്ണു പേര് വയ്ക്കും എന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ തന്റെ ഇഷ്ടം പോലെ തന്നെ ഒരു ആൺകുഞ്ഞ് പിറന്നു എന്നും കുഞ്ഞിനു താനാണ് പേര് വെച്ചത് എന്നും അനുശ്രീ പറയുന്നു.

തനിക്ക് ആദ്യം ഒരു കുഞ്ഞു ഉണ്ടായി അത് അബോഷൻ ആവുന്നതും തനിക്ക് അപ്പോഴുണ്ടായ മാനസികസമ്മർദ്ദവും, തുടർന്ന് വീണ്ടും ഗർഭിണിയായതും തുടർന്നുണ്ടായ സംഭവവികാസങ്ങളും ആണ് ഈ വീഡിയോയിൽ അനുശ്രീ ഉൾപ്പെടുത്തിയിരിക്കുന്നത്.. പൊന്നോമനയുടെ അടുത്തിരുന്ന് എല്ലാ വിശേഷങ്ങളും ആരാധകർക്കായി താരം പങ്കുവയ്ക്കുന്നത്..ഗർഭ കാലത്ത് അനുഭവിക്കുന്ന എല്ലാ വേദനകളും പൊന്നോമനയുടെ മുഖം കാണുന്നതോടുകൂടി നമ്മൾ മറക്കും എന്നും താരം പറയുന്നു… അനുശ്രീ പങ്കുവെച്ചിരിക്കുന്ന രണ്ടു വീഡിയോകളും നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി വ്യൂസ് ലൈക്കും സബ്സ്ക്രൈബ്സും ആണ് ചാനലിന് വന്നുകൊണ്ടിരിക്കുന്നത്.

You might also like