ട്രെൻഡിനു ഒപ്പം ഞാനും.. പുഷ്പയിലെ ‘സാമി.. സാമി’ എന്ന പാട്ടിനൊപ്പം ചുവടുവെച്ച മലയാളികളുടെ സ്വന്തം അനുശ്രീ.. | anusree

തനിനാടൻ ലുക്കിൽ വന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് അനുശ്രീ. തനിനാടൻ വേഷ ങ്ങളിലൂടെ ഓർമിപ്പിക്കുന്ന നായികാവേഷങ്ങളായിരുന്നു അഭിനയം തുടങ്ങിയ കാലത്ത് അനുശ്രീയെ തേടിയെത്തിയത്. ഡയമണ്ട് നെക്ലേസ്… ചന്ദ്രേട്ടൻ എവിടെയാ തുടങ്ങിയ ചിത്രങ്ങളിലൂടെ നിഷ്കളങ്ക ഭാര്യയുടെ കഥാപാത്രം അഭിനയിച്ച് എത്തിയ താരം വളരെ പെട്ടെന്നാണ് ആരാധകരുടെ പ്രിയങ്ക

രിയായി മാറിയത്. തനി നാടൻ വേഷങ്ങൾകൊപ്പം തന്നെ മോഡേൺ വേഷങ്ങളും കഥാപാത്രങ്ങളും തനിക്ക് ഇണങ്ങുമെന്ന് ലോക്ക് ടൗൺ കാലത്ത് അനുശ്രീ തെളിയിച്ചിരുന്നു. മോഡലിങ്ങിലും ഫോട്ടോ ഷൂട്ടിലും ലോക്ക് ഡോൺ സമയത്ത് സജീവമായിരുന്നു താരം അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയ യിലും സജീവ മനുഷ്യൻ തന്നെയാണ് തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി

anu

ആരാധകർക്കായി താരം പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്കൊക്കെ മോഡേൺ ഫോട്ടോഷൂട്ടിൽ എത്തുന്ന അനുശ്രീയുടെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇടയ്ക്ക് ഇൻസ്റ്റഗ്രാം റീൽസ് വിഡിയോ വഴി  നൃത്തച്ചുവടുകൾ വെച്ച് എത്തുന്ന അനുശ്രീ നല്ലൊരു നർത്തകി കൂടി ആണെന്ന് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം റീൽസിൽ ട്രെൻഡിങ് ആയ പുഷ്പ എന്ന

ചിത്രത്തിലെ ‘സാമി… സാമി’ എന്ന പാട്ടിനൊപ്പമാണ് അനുശ്രീ ചുവടുവെയ്ക്കുന്നത്. ട്രെൻഡിന് ഒപ്പം പോകുന്നു എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന  വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.  സെറ്റ് സാരിയിൽ അതീവ സുന്ദരിയായി ഡാൻസ് ചെയ്യുന്ന അനുശ്രീയുടെ ഒരു വീഡി യോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഒട്ടേറെ പേരാണ് വീഡിയോയ്‍ക്ക്

കമന്റുകളുമായി എത്തിയിരിക്കുന്നത്..  ഫിറ്റ്നസ്സിനു ഏറെ പ്രാധാന്യം നൽകുന്ന ഒരു താരം കൂടി യാണ് അനുശ്രീ. 2012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടാ യിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. കേശു ഈ വീടിന്റെ നാഥൻ, താര, ‘ട്വെല്‍ത് മാന്‍’ അടക്കം അനുശ്രീ അഭിനയിച്ച ഒരുപിടി ചിത്രങ്ങൾ റിലീസിന്  തയ്യാറെടുക്കുകയാണ്.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe