മഞ്ഞ ചുരിദാറിൽ തനി നാടൻ ലുക്കിൽ തിളങ്ങി അനുശ്രീ.. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ വൈറലായി..!! | Anusree’s gorgeous look in yellow Salwar

Anusree gorgeous look in yellow Salwar : ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് കുടിയേറിയ താരമാണ് അനുശ്രീ. വളരെ കുറച്ചു സമയം കൊണ്ടു തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം ആഭിനയത്തിനോപ്പം ഫോട്ടോഷൂട്ടിലും കഴിവ് തെളിയിച്ചു കഴിഞ്ഞു. സാരിയിൽ തനി നാടൻ പെണ്ണായും വെസ്റ്റേൺ ഡ്രെസ്സിൽ മോഡേൺ പെണ്ണായും എത്തുന്ന അനുശ്രീ ശരിക്കും ഒരു സെമി മോ​ഡേൺ ആണന്ന് പറയാം.

രണ്ടു ലുക്കും ഒരു പോലെ ചേരുന്ന വളരെ കുറച്ചു താരങ്ങളിൽ ഒരാളാണ് അനുശ്രീ. രൂപ ഭാവങ്ങളിൽ തനി നാട്ടിൻപ്പുറത്തുകാരിയെ ഓർമിപ്പിക്കുന്ന നായികാ വേഷങ്ങളായിരുന്നു ആദ്യകാലത്ത് അനുശ്രീയെ തേടിയെത്തി യതെങ്കിൽ ഇപ്പോൾ അങ്ങനെയല്ല. നാടനൊപ്പം തന്നെ മോഡേൺ വേഷങ്ങളും കഥാപാത്ര ങ്ങളും സിനിമയിൽ മാത്രമല്ല ജീവിതത്തിലും തനിക്ക് ഇണങ്ങുമെന്ന് അനുശ്രീ തെളിയിച്ചു. അഭിനയ ത്തിനോപ്പം സോഷ്യൽ മീഡിയായിലും സജീവമായ അനുശ്രീ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോ കളുമെല്ലാം വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്.

anusree 1

ക്ഷണനേരം കൊണ്ടു തന്നെ ചിത്രങ്ങളെല്ലാം വെെറലായി മാറുകയും ചെയ്യും. അത്തരത്തിൽ ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറിയിരിക്കുന്നത്. മഞ്ഞ ചുരിദാറിൽ തനി നാടൻ പെൺകൊടിയായി നിൽക്കുന്ന ചിത്രമാണ് അനുശ്രീ തന്റെ ഇൻസ്റ്റാ​ഗ്രാം പേജുവഴി പങ്കുവെച്ചിരിക്കുന്നത്. സാധാ സെൽഫി യായാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നതെങ്കിലും അതി മനോഹര മെന്നാണ് ആരാധകർ കമന്റ് ചെയ്യതിട്ടുള്ളത്.

സാരിയുടുത്ത് നിൽക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഫിറ്റ്നസ്സിനും ഏറെ പ്രാധാന്യം നൽകുന്ന ഒരു അഭിനേത്രി കൂടിയാണ് അനുശ്രീ. ഇടയ്ക്ക് തന്റെ വർക്ക് ഔട്ട് വിശേഷങ്ങൾ അനുശ്രീ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലെ കൊച്ചുറാണി, ചന്ദ്രേട്ടൻ എവിടയിലെ സുഷമ്മ, മഹേഷിന്റെ പ്രതികാരത്തിലെ സൗമ്യയുമെല്ലാം അനുശ്രീ അഭിനയിച്ചതിലെ ഹിറ്റായ നാടൻ കഥാപാത്രങ്ങളാണെങ്കിൽ ട്വൽത്ത്മാനിൽ ഷെെനി എന്ന മോഡേൺ പെണ്ണായാണ് അനുശ്രീ എത്തിയത്.

 

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

 

View this post on Instagram

 

A post shared by Anusree (@anusree_luv)

 

 

View this post on Instagram

 

A post shared by Anusree (@anusree_luv)

 

 

View this post on Instagram

 

A post shared by Anusree (@anusree_luv)

You might also like