മഞ്ഞയിൽ ക്യൂട്ട് ആയി പ്രിയ നടി അനുപമ പരമേശ്വരൻ; കേളി ഹെയറിൽ ഗ്ലാമർ ലുക്കിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ വൈറൽ!! | Anupama parameshwran new photos

Anupama parameshwran new photos malayalam : മലയാളിയാണെങ്കിലും മലയാള സിനിമയെക്കാൾ അനുപമ പരമേശ്വരൻ എന്ന അഭിനയത്രിയെ ഉപയോഗിച്ചത് തെലുങ്ക് സിനിമ ആണ് എന്ന് വേണം പറയാൻ . പ്രേമം എന്ന സൂപ്പർ ഹിറ്റ്ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക്എത്തിയെങ്കിലും പിന്നീട് മലയാള സിനിമയിൽ അത്രമാത്രം ശോഭിക്കാൻ അനുപമയ്ക്ക് ആയില്ല . എന്നാൽ ഇന്ന് തെലുങ്ക് സിനിമ ലോകത്തെ മുൻനിര നായികമാരിൽ ഒരാളാണ് അനുപമ . അനുപമ പരമേശ്വരനെ ഇന്നും മലയാളികൾ അറിയുന്നത് പ്രേമത്തിലെ മേരി എന്ന കഥാപാത്രത്തിലൂടെയാണ്.

Anupama parameshwran new photos

സിനിമയുടെ ചെറിയൊരു ഭാഗത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ചുരുളൻ മുടിക്കാരിയായി സിനിമയിൽ തിളങ്ങിയ താരം അന്ന് ഒത്തിരിയേറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എന്നാൽ പിന്നീട് മലയാള സിനിമയിൽ പ്രതീക്ഷിച്ചതുപോലെ താരത്തിന് ആയില്ല . പ്രേമത്തിനുശേഷം ദുൽഖർ സൽമാനോടൊപ്പം ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെടാൻ താരത്തിന് കഴിഞ്ഞില്ല. അതിനുശേഷം ഒരു മലയാള സിനിമയിലും അനുപമ പരമേശ്വരനെ കണ്ടിട്ടില്ല.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

എന്നാൽ ഈ സമയങ്ങളിൽ ഒക്കെയും തെലുങ്കു സിനിമയിലെ തിരക്കേറിയ നായികയായിരുന്നു അനുപമ . ഇന്നും തെലുങ്ക് സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് അവർ.കാർത്തികേയ 2 ആണ് അനുപമയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ തെലുങ്ക് ചിത്രംസോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അനുപമ ആരാധകരുമായി തന്റെ പുതിയ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട്. അഭിനയത്തിന് ഒപ്പം തന്നെ മോഡലിങ്ങിലും താൽപര്യമുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരാണ് ഉള്ളത്.

കഴിഞ്ഞദിവസം താരം പോസ്റ്റ് ചെയ്ത നോ മേക്കപ്പ് ലുക്ക് ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തൻറെ ഇൻസ്റ്റാ അക്കൗണ്ടിലൂടെ മറ്റൊരു ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് താരം. സ്ലീപ്പി ഫെയ്സ് എന്ന ഹാഷ്ടാഗോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കേളി ഹെയറിൽ ഗ്ലാമർ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

You might also like