വെണ്ണക്കണ്ണനെ കാണാൻ ഓടിയെത്തി അനു സിതാര.. താരത്തിന്റെ ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുള്ള ഫോട്ടോഷൂട്ട് വൈറലായി!! | Anu Sithara at Guruvayoor Temple
Anu Sithara at Guruvayoor Temple : മലയാളത്തിലെ യുവനടിമാരിൽ ആരാധകർ ഏറെയുള്ള താരമാണ് അനു സിതാര. മലയാള ത്തനിമ വിളിച്ചോതുന്ന മുഖശ്രീയും ആരെയും ആകർഷി ക്കുന്ന വ്യക്തിത്വവുമാണ് അനുശ്രീ എന്ന നടിയുടെ എടുത്തുപറയേണ്ട പ്രത്യേകതകൾ. താരത്തിന്റെ സോഷ്യൽ മീഡിയ പേജുക ളെല്ലാം വളരെ സമ്പന്നമാണ്. വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകൾ ചെയ്യാറുള്ള അനു സിതാര വിവാഹത്തിന് ശേഷവും തന്റെ കലാജീവിതം ആസ്വദിക്കുന്ന ഒരു അഭിനേത്രിയാണ്.
ഭർത്താവ് വിഷ്ണു എടുക്കുന്ന ചിത്രങ്ങളിൽ താരത്തെ ഏറെ സുന്ദരിയായി കാണാറുണ്ട്. ഇപ്പോഴിതാ ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുള്ള ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരി ക്കുകയാണ് അനു. “വെണ്ണക്കണ്ണന്റെ തിരുനടയിൽ വെണ്ണിലാത്തിങ്കൾ ചന്തം” എന്ന അടിക്കുറി പ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പ്രണവ് സി സുഭാഷാണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. വളരെ പ്പെട്ടെന്ന് തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി.
ഒട്ടേറെ ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഗ്ലാമറസ് വേഷ ങ്ങളിൽ അധികമായി പ്രത്യക്ഷപ്പെടാത്ത അനു സിതാര മലയാളികൾക്ക് അവരുടെ വീട്ടിലെ സ്വന്തം അംഗ ത്തെപ്പോലെ തന്നെയാണ്. സംസാരത്തിലും മറ്റും വളരെ ഒതുക്കം കാത്തു സൂക്ഷിക്കുന്ന അനു മലയാള ത്തിലെ ഒരു ഭാഗ്യനായിക കൂടിയാണ്. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം ഹിറ്റ് തന്നെ. ജിത്തു ജോസഫിന്റെ റ്റ്വെൽത്ത് മാൻ എന്ന ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു.
ഏറെ പ്രധാനപ്പെട്ട ഒരു റോളിലാണ് ചിത്രത്തിൽ അനു പ്രത്യക്ഷപ്പത്. ‘രാമന്റെ ഏദൻ തോട്ടം’ മുതൽ ഇങ്ങോട്ട് ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റായി ഭവിച്ചത് അനു സിതാര എന്ന നടിയുടെ ഭാഗ്യം കൂടിയായിരുന്നു. സ്വഭാവിക അഭിനയത്തിന്റെ അസാധാരണ മേൽവിലാസം മലയാള സിനിമ യിൽ നിന്നും നേടിയെടുത്ത അനു സിതാര ഇനിയും സിനിമയുടെ വഴിയേയാണ്. എന്തായാലും തൂവെള്ള നിറത്തിലെ ചുരിദാരും ധരിച്ചുകൊണ്ടുള്ള അനുവിന്റെ പുത്തൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയ കീഴടക്കുകയാണ്.
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram