മലയാളത്തിൽ വീണ്ടും ഞെട്ടിച്ച് എക്സ്‍പ്രഷൻ ക്വീൻ എയ്ഞ്ചല്‍ റിതി! 😳 കാവ്യയെ വരെ ഞെട്ടിച്ച് കുഞ്ഞ് മാലാഖ വീണ്ടും.!! [വീഡിയോ]

സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്ന നിരവധി താരങ്ങൾ ഇന്നുണ്ട്. പലരും ടിക് ടോക് ഉൾപ്പെടെയുള്ള വീഡിയോകളിലൂടെ ആണ് മറ്റുള്ളവർക്ക് ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. മുതിർന്നവർ കൈകാര്യം ചെയ്തിരുന്ന ഈ ഒരു മാധ്യമത്തിലേക്ക് ഇപ്പോൾ ചെറിയ കുട്ടികൾ പോലും കടന്നു വന്നിരിക്കുന്നു. അടുത്തിടെയായി സൈബർ ഇടങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് എയ്ഞ്ചല്‍ റിതി എന്ന പെൺകുട്ടിയുടെ പേരാണ്.

വളരെ നാളുകളായി ടിക് ടോക് വീഡിയോകൾ ചെയ്യുന്നുണ്ടെങ്കിലും അടുത്തിടെയാണ് താരം സൈബർ ഇടങ്ങളിൽ ചർച്ചചെയ്യപ്പെട്ടത്. ലിപ്‌ലോക് അടക്കം വളരെ കൃത്യമായി വീഡിയോ ചെയ്യുന്ന താരത്തിന്റെ മുഖഭാവവും മറ്റും പെട്ടെന്നാണ് ആളുകൾക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്നത്. താരം ഒരു മലയാളി ആണോ അതോ മറ്റു ദേശക്കാരി ആണോ എന്ന് പോലും അറിയുവാൻ സൈബർ ഇടങ്ങളിൽ ആകെ പരിശോധനകൾ നടന്നിരുന്നു.

നിരവധി വീഡിയോകൾ ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ ആളുകളെ ആകർഷിച്ചത് റൺ റൺ എന്ന ഗാനത്തിന് ഒത്തുള്ള താരത്തിന്റെ വീഡിയോ ആയിരുന്നു. എന്നാൽ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷമായിരുന്ന താരം ഇപ്പോൾ തന്റെ പുതിയ റീൽസുമായി രംഗത്ത് എത്തിയിരിക്കുകയാണ്. കാവ്യാമാധവൻ ദിലീപ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം മീശമാധവൻ

എന്ന ചിത്രത്തിലെ കാവ്യയുടെ ഡയലോഗിനാണ് എക്സ്‍പ്രഷൻ ക്വീൻ രംഗത്ത് എത്തിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ കുട്ടിത്താരത്തിന്റെ ഈ വീഡിയോ സൈബർ ഇടങ്ങൾ ചർച്ച ആയിട്ടുണ്ട്. ഒരു മലയാളി അല്ലാതിരുന്നിട്ടും കൂടി മലയാളക്കരയിൽ ഏറ്റവും കൂടുതൽ നിറഞ്ഞു നിൽക്കുന്ന പുരികവും ചുണ്ടും കൊണ്ട് വിസ്മയിപ്പിച്ച കുട്ടിത്തരാം വീണ്ടും മലയാള റീൽസുമായി എത്തിയതിന്റെ സന്തോഷത്തിലാണ് മലയാളി ആരാധകർ.

Rate this post
You might also like