ഇത്രയും പ്രതീക്ഷിച്ചില്ല.. 😳😱 അനിഖകയെ ഞെട്ടിച്ചു കൊണ്ട് കേക്കിൽ ഒളിപ്പിച്ച സർപ്രൈസ് 😳😍 [വീഡിയോ]

ബാലതാരമായെത്തി നായിക നിരയിലേക്ക്‌ ഉയർന്ന്ന് വരുന്ന താരമാണ് അനിഘ സുരേന്ദ്രൻ. മലയാളത്തിലും തമിഴിലും അടക്കം നിരവധി ഭാഷാ ചിത്രങ്ങളിൽ ഇതിനോടകം തന്നെ തന്റേതായ സ്ഥാനം അനിഘ സ്വന്തമാക്കിക്കഴിഞ്ഞു. മലയാളത്തിൻ്റെ പ്രിയപ്പെട്ട ബാല താരമായിരുന്ന അനിഘ ചോട്ടാ മുംബൈ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് അരങ്ങേറിയത്. പിന്നീട് തമിഴിലും

മലയാളത്തിലുമായി നിരവധി സിനിമകളുടെ ഭാഗമായി. കഴിഞ്ഞ ദിവസമയിരുന്നു താരത്തിന്റെ 17ആം ജന്മദിനം. ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നുള്ള ആഘോഷത്തിന്‍റെ ചിത്രങ്ങളും വീഡിയോയും എല്ലാം തന്നെ അനിഘ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിൽ പേജിലുടെ പങ്കുവെച്ചത്. പിറന്നാൾ ആഘോഷത്തിൻ്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ആയിട്ടുണ്ട്. വെള്ള ഉടുപ്പിൽ സിമ്പിൾ ആയും അതീവ

സുന്ദരിയായും ആണ് കുട്ടി താരം പിറന്നാൾ ആഘോഷത്തിന് എത്തിയത്. അനിഖയുടെ അച്ഛനും അമ്മയും സഹോദരൻ അങ്കിതും ചേർന്നാണ് പതിനേഴാം പിറന്നാളിന് ഗംഭീര സർപ്രൈസ് പാർട്ടി ഒരുക്കിയത്. അനിഖയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പരിപാടിയിൽ എത്തിയിരുന്നു. പതിനാലു വർഷത്തോളം സിനിമാ ലോകത്തുള്ള അനിഖയുടെ ചെറുപ്പം മുതലുള്ള ചിത്രങ്ങൾ ജന്മദിനാഘോഷ

കേക്കിനുള്ളിൽ സർപ്രൈസായി വെച്ചിരുന്നു. മുറിക്കുന്നതിനു മുൻപ് അതിൽനിന്നും തന്റെ ചിത്രങ്ങൾ വലിച്ചെടുക്കുന്ന താരത്തിൻ്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. അനിഘയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് റെയിൻബോ മീഡിയ ഫോട്ടോഗ്രാഫി ആണ്. നിരവധി താരങ്ങളും ആരാധകരും ആണ് താരത്തിന് ആശംസകളുമായി സോഷ്യൽ മീഡിയയിലും അല്ലാതെയും രംഗത്തെത്തിയത്.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe