കുപ്പി കുപ്പിയിലായി! ആനന്ദത്തിലെ നടൻ വിശാഖ് നായർ വിവാഹിതനായി; വധു ആരെന്ന് അറിയാമോ.? | Anandam Movie Actor Vishak Nair Wedding

Anandam Movie Actor Vishak Nair Wedding : ആനന്ദം സിനിമ കണ്ട ആരും തന്നെ കുപ്പിയെ മറക്കാൻ സാധ്യത ഇല്ല. അത്രയ്ക്ക് മികച്ചതായി ആണ് നടൻ വിശാഖ് നായർ ഈ കഥാപാത്രം കൈകാര്യം ചെയ്തത്. തൻ്റെ ആദ്യ സിനിമ ആയിരുന്നിട്ടും പ്രേക്ഷകരെ രസകരമായി അദ്ദേഹം കയ്യിലെടുത്തു. അത് കൊണ്ട് തന്നെ വിശാഖ് നായർ എന്ന നടൻ ജനങ്ങൾക്ക് പ്രിയപ്പെട്ടതായിരുന്നു. ആനന്ദം എന്ന സിനിമയ്ക്ക് പുറമെ മാച്ച് ബോക്സ്, ചങ്ക്‌സ് തുടങ്ങി നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

താരത്തിൻ്റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ വിശാഖ് നായർ എന്ന നടൻ്റെ വിവാഹമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുന്നത്. ഏതാനും മണിക്കൂറുകൾക്ക് മുന്നേ നടന്ന വിവാഹം നിമിഷങ്ങൾ കൊണ്ടാണ് വൈറൽ ആയിരിക്കുന്നത്. ജയപ്രിയ നായരാണ് വധു. ബാംഗ്ലൂരിലാണ് ഇരുവരും തമ്മിലുള്ള വിവാഹ ചടങ്ങുകൾ നടന്നത്. അതി ഗംഭീരമായി നടന്ന ആഘോഷത്തിൽ ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം പങ്കെടുത്തു.

Actor Vishak Nair
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

2021 നവംബർ ഇരുപത്തി രണ്ടിനാണ് വിശാഖും ജയപ്രിയയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. അന്ന് മുതൽ ഇരുവരും തങ്ങളുടെ ജീവിതത്തിലെ സുവർണ നിമിഷങ്ങൾ പ്രേക്ഷകരുമായി പങ്ക് വെക്കാറുണ്ട്. വിശാഖ് തൻ്റെ ഇൻസ്റ്റാഗ്രാം വഴി ഭാവി വധുവിനൊപ്പമുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്യാറുണ്ട്. ഇവയെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയവയുമാണ്. വിവാഹം കഴിഞ്ഞ ശേഷം വിശാഖ് ഇതുവരെ ഫോട്ടോകളോ വീഡിയോകളോ ഒന്നും തന്നെ പോസ്റ്റ് ചെയ്തിട്ടില്ല. ചില സുഹൃത്തുക്കൾ ഇട്ട പോസ്റ്റാണ് വൈറൽ ആയിരിക്കുന്നത്.

ചെണ്ടമേളവും ഡാൻസും ഒക്കെ നിറഞ്ഞ വളരെ കളർഫുൾ ആയൊരു വിവാഹമായിരുന്നു വിശാഖിൻ്റെയും ജയപ്രിയയുടെയും. നിരവധി സെലിബ്രിറ്റികൾ വിവാഹ ചടങ്ങിൽ എത്തിയിരുന്നു. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ആയ സൂരജ് ആണ് വിശാഖിൻ്റെ വിവാഹത്തിന് സ്റ്റൈലിസ്റ്റ് ആയി എത്തിയത്. വളരെ ട്രഡീഷണൽ രീതിയിൽ ആയിരുന്നു വിവാഹത്തിൻ്റെ ചടങ്ങുകൾ എല്ലാം തന്നെ. ഇരുവർക്കും ആശംസകൾ അയച്ച് കൊണ്ട് നിരവധി പേർ ഇതിനോടകം സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.

You might also like