മഴ.. കനാൽ… വെള്ളം… എന്താ ഒരു അന്തസ്സ്!! പുഴയിലും കനാലിലും നീന്തിത്തുടിച്ച് നടി അമൃത നായർ!! [വീഡിയോ] | Amrutha Nair Video goes viral

Amrutha Nair Video goes viral : അഹങ്കാരം ഒട്ടുമില്ലാത്ത തനി നാട്ടിൻപുറത്തുകാരി. നടി അമൃതയെക്കുറിച്ചാണ് ഈ വിശേഷണം. കുടുംബ വിളക്ക് പരമ്പരയിൽ ശീതൾ എന്ന കഥാപാത്രമായി അഭിനയിച്ചു കൊണ്ടിരുന്ന അമൃതയെ നമ്മൾ പ്രേക്ഷ കർക്ക് ഏറെ പരിചയമുണ്ട്. സീരിയലിൽ നിന്നും സ്വകാര്യകാരണങ്ങൾ ചൂണ്ടിക്കാണിച്ച്‌ പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ ആക്റ്റീവാണ് അമൃത. താരത്തിന് സ്വന്തമായി ഒരു യൂ ടൂബ് ചാനലുമുണ്ട്. മറ്റ് അഭിനേതാക്കളുടെ യൂ ടൂബ് ചാനലുകളിൽ നിന്ന് വ്യത്യസ്തമായി താരം

പങ്കുവെക്കുന്ന വീഡിയോകളിലെ നൊസ്റാൾജിയ പകരുന്ന കാഴ്ചകളാണ് പ്രേക്ഷകരെ ഏറെ ആകർഷിക്കാറുള്ളത്. പ്രത്യേകിച്ച് നമ്മുടെ നാടിന്റെ തനതായ സൗന്ദര്യവും ഇന്നത്തെക്കാലത്ത് നമ്മിൽ അന്യം നിന്ന്  പോയിക്കൊണ്ടിരിക്കുന്നതോ അല്ലെ ങ്കിൽ നമ്മൾ സ്വയം പിൻവാങ്ങു ന്നതോ ആയ ചില കാര്യങ്ങളെ തന്റെ വീഡിയോയിലൂടെ പുനർജീവിപ്പിക്കാ റുമുണ്ട് അമൃത. അമ്മയോടൊപ്പമാണ് അമൃത തന്റെ കൂടുതൽ വീഡിയോകളും പങ്കുവെക്കാറുള്ളത്. താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും

Amrutha Nair Video goes viral 2

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

പുതിയ വീഡിയോയും അത്തരത്തിൽ ഏറെ പ്രത്യേകതകകൾ ഉള്ള ഒന്ന് തന്നെയാണ്. ഊഞ്ഞാ ലാടുന്ന തൊക്കെ ഇന്ന് എത്ര വീടുകളിൽ നടക്കാറുണ്ട് എന്നത് നമ്മിൽ സംശയം ജനിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്. ഇവിടെ അമൃതയും അമ്മയും മത്സരിച്ച്‌ ഊഞ്ഞാലാടുക യാണ്. മാത്രമല്ല പുഴയിൽ ഒരു നീരാട്ടുമുണ്ട്. ഇന്നത്തെക്കാലത്ത് സ്ത്രീകൾക്ക് പലപ്പോഴും ഇതിനൊക്കെ ഒരു മടിയും സങ്കോചവും ഉണ്ടാകാറുമുണ്ട്.

പുഴയിലെ നീരാട്ട് പോലെ ഇവർ ആസ്വദിക്കുന്ന മറ്റൊന്നാണ് കനാലിൽ പോയി കുളിക്കുന്നത്. ഇതൊക്കെ ഒരു രസമാണെന്നാണ് അമൃത പറയുന്നത്. ഇതിനിടയിൽ മഴ കൂടി വിരുന്നു വന്നാൽ പിന്നെയൊന്നും പറയേണ്ട. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരാണ് അമൃതക്കുള്ളത്. കുടുംബവിളക്കിൽ നിന്ന് പിന്മാറിയപ്പോൾ തന്നെ താരം തിരിച്ചുവരണമെന്ന അഭ്യർത്ഥനയു മായി ഒട്ടേറെ ആരാധകർ രംഗത്തെത്തി യിരുന്നു. എന്തായാലും ഇതുപോലുള്ള രസകരമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു എന്നാണ് പ്രേക്ഷകർ കമന്റ് ചെയ്തിരിക്കുന്നത്.

You might also like