ഇനി ആർക്കും ഇങ്ങനെ വരാതിരിക്കട്ടെ; രണ്ട് മൂന്ന് ആശുപത്രിയിൽ മാറി കാണിച്ചു; അവസാനം അമ്മയ്ക്ക് സർജറി !! | Amrutha Nair Mother At Hospital Viral Malayalam

Amrutha Nair Mother At Hospital Viral Malayalam : ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃത നായർ. സീരിയലിൽ നിന്നും അമൃത മാറിയതിനു ശേഷവും പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിന്  നിരവധി ആരാധകരാണ് ഉള്ളത്.  ശീതൾ ആയി എത്തും മുൻപു തന്നെ മിനി സ്‌ക്രീൻ പരമ്പരകളിലും സ്റ്റാർമാജിക്കിലും നിറഞ്ഞ സാന്നിധ്യമായിരുന്നു അമൃത. പക്ഷേ താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ ആയിരുന്നു.

അഭിനയത്തിനൊപ്പം മോഡലിങ്ങിലും സജീവമായ താരം തന്റെ ചിത്രങ്ങൾക്കൊപ്പം വിശേഷങ്ങളും  ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സ് ആണ് അമൃതയ്ക്കുള്ളത്. യൂട്യൂബിലും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ  അമ്മയുടെ അസുഖ വിവരമാണ് താരം ആരാധകർക്കായി പങ്കു വെച്ചിട്ടുള്ളത്. സർജറി ഫോർ മോം എന്ന തമ്പ് നെയിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സർജറിയുമായി ബന്ധപ്പെട്ടു ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ പോകുന്ന അമ്മയെക്കുറിച്ച് ഏറെ വികാരനിർഭരിതയായാണ് അമൃത സംസാരിക്കുന്നത്.

Amrutha Nair Mother At Hospital Viral Malayalam

ഒരിക്കൽ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് നെഞ്ചുവേദന മൂലം അമ്മ ബോധരഹിതയായി വീണു എന്നും എന്നാൽ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ കാര്യമായ കുഴപ്പങ്ങളൊന്നുമില്ല എന്ന് പറഞ്ഞ് അവർ വിട്ടയച്ചമാണ് താരം പറയുന്നത്. എന്നാൽ പിന്നീട് നടത്തിയ ചെക്കപ്പുകളിൽ  യൂട്രസിൽ ഒരു സിസ്ററ് വളർന്നു വലുതായെന്നും അത് സർജറി ചെയ്യണമെന്നും ഡോക്ടർ പറഞ്ഞെന്നും താരം പറയുന്നു. ജഗതിയിലുള്ള എസ് കെ ഹോസ്പിറ്റലിൽ ആണ് അമ്മയുടെ സർജറി എന്നും രണ്ടു ദിവസത്തിനുള്ളിൽ സർജറി ഉണ്ടാവുമെന്നും അമ്മ നല്ല ടെൻഷനിലാണെന്നും താരം ആരാധകരോട് പറയുന്നു.

ഒപ്പം ആശുപത്രിയിലേക്കുള്ള സാധനങ്ങളും അമൃത ആരാധകർക്കായി കാണിച്ചിട്ടുണ്ട്. യൂട്യൂബ് വീഡിയോയിലൂടെയാണ് താരം ഇക്കാര്യത്തെപ്പറ്റി ആരാധകരോട് പങ്കു വെച്ചിട്ടുള്ളത്. കുഴപ്പങ്ങളൊന്നും ഉണ്ടാവാതിരിക്കട്ടെ, ദൈവം കൂടെ ഉണ്ടാകും തുടങ്ങി നിരവധി കമന്റുകളാണ് താരത്തിന്റെ വീഡിയോയ്ക്ക് ഇതിനോടകം വന്നിട്ടുള്ളത്. അമൃതയ്ക്കൊപ്പം എല്ലാ ലൊക്കേഷനിലും അമ്മയും സജീവ സാന്നിധ്യമാണ്.

Rate this post
You might also like