പ്രിയപ്പെട്ട പാപ്പുവിന് പിറന്നാളുമ്മകൾ; മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് അമൃത സുരേഷ് !! | Amritha Suresh’s Daughter’s Birthday Celebration

Amritha Suresh’s Daughter’s Birthday Celebration : ഇന്ത്യൻ പിന്നണി ഗായിക,കമ്പോസർ, എഴുത്തുകാരി ,റേഡിയോ ജോക്കി തുടങ്ങി നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് അമൃത സുരേഷ്. 2007 ൽ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകർക്ക് അമൃത സുപരിചിതയായത്. പിന്നീട് നിരവധി ഗാനങ്ങൾ അമൃതയുടെതായി പുറത്തിറങ്ങി.

2014 അമൃതയുടെ അമൃതംഗമയ എന്ന മ്യൂസിക് ബാൻഡ് ലോഞ്ച് ചെയ്തു. ഈ ബാന്റിന് വളരെയധികം സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2010ലാണ് താരം വിവാഹിതയാകുന്നത്. സിനിമ നടനായ ബാലയായിരുന്നു ഭർത്താവ് 2019 ഓടുകൂടി ചില കാരണങ്ങളാൽ ഇരുവരും വേർപിരിഞ്ഞു.ഇരുവരുടെയും മകളാണ് അവന്തിക. പാപ്പു എന്നാണ് സ്നേഹത്തോടെ മകളെ വിളിക്കാറ്. പിന്നണി ഗായികരംഗത്ത് എന്നപോലെ തന്നെ സോഷ്യൽ മീഡിയകളിലും അമൃത സജീവമാണ്.

amritha
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരോട് അമൃത പങ്കുവയ്ക്കാറുണ്ട്. അമൃതയുടെതായി ഒരു യൂട്യൂബ് ചാനൽ നിലവിലുണ്ട്. ഇപ്പോഴിതാ മകൾ പാപ്പുവിന്റെ പിറന്നാളുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് അമൃത തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.”funky four” എന്ന അടിക്കുറിപ്പ് പോലെയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. അമൃതയും മകൾ പാപ്പുവും അമൃതയുടെ സഹോദരി അഭിരാമിയും ഗോപി സുന്ദറും ചേർന്ന് എടുത്ത ചിത്രമാണിത്.

അമൃതയുടെ സഹോദരി അഭിരാമിയും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ്. ആർട്ടിസ്റ്റ്, ബ്രാൻഡ് ഇൻഫ്ലുവൻസർ, എന്റർപ്രണർ എന്നീ മേഖലകളിൽ എല്ലാം അഭിരാമിയും നിറഞ്ഞുനിൽക്കുന്നു. കൂടാതെ നല്ലൊരു മോഡൽ കൂടിയാണ് അഭിരാമി. എല്ലാവരും വളരെ സന്തോഷത്തിലാണ് ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്.ചിത്രത്തിന് താഴെയായി ആരാധകർ പിറന്നാൾ ആശംസകളും അറിയിച്ചിരിക്കുന്നു.

You might also like