കടുവയുടെ വാലിൽ പിടിച്ച അമൃത സുരേഷിന് സംഭവിച്ചത് കണ്ടോ? ഇത്രയും ധൈര്യം എവിടുന്ന് കിട്ടിയെന്ന് ആരാധകർ !! | Amritha Suresh in Pattaya

Amritha Suresh in Pattaya : മലയാള സിനിമാ ലോകത്തും ഗാനാലാപന രംഗത്തും നിറഞ്ഞു നിന്നുകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയ ഗായികയാണല്ലോ അമൃത സുരേഷ്. ഗായിക എന്നതിലുപരി മ്യൂസിക് കമ്പോസറായും, ഗാന രചയിതാവായും തന്റെ മേഖലയിൽ നിരവധി ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിരുന്നു.

ഐഡിയ സ്റ്റാർ സിംഗറിലൂടെ ആലാപന ലോകത്ത് എത്തിയ താരം പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇൻഡസ്ട്രിയിൽ തന്റേതായ ഒരു ഐഡന്റിറ്റി സൃഷ്ടിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം പലപ്പോഴും തന്റെ പ്രിയതമനൊപ്പമുള്ള ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. പ്രതികരണങ്ങൾക്കൊന്നും വില കൊടുക്കാതെ തങ്ങളുടെ സ്വകാര്യ ജീവിതവുമായി മുന്നോട്ടു പോവുകയാണ് ഇരുവരും.

amritha
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

സമൂഹ മാധ്യമങ്ങളിൽ തന്റെ വിശേഷങ്ങളും ചിത്രങ്ങളും നിരന്തരം ആരാധകരുമായി പങ്കുവെക്കാറുള്ള താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രം കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ. സംഭവം മറ്റൊന്നുമല്ല, സാക്ഷാൽ കടുവയുടെ വാലിൽ പിടിച്ചു ചിരിച്ചു നിൽക്കുന്ന അമൃതയെ ആയിരുന്നു ചിത്രങ്ങളിൽ കണ്ടിരുന്നത്.

തായ്‌ലാൻഡിലെ പ്രമുഖ ടൂറിസ്റ്റ് സ്പോട്ട് ആയ പട്ടായയിൽ ഗോപി സുന്ദറുമൊത്ത് അവധി ആഘോഷിക്കാൻ പോയപ്പോൾ പകർത്തിയ ചിത്രങ്ങളായിരുന്നു അമൃത പങ്കുവെച്ചിരുന്നത്. ” പട്ടായ ഡയറിസ്” എന്ന ക്യാപ്ഷനിൽ കടുവയുടെ വാലിൽ പിടിച്ചു നിൽക്കുന്നതും കടുവയോടൊപ്പം ഉള്ള സെൽഫി ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഈയൊരു ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ “ഇത്രയൊക്കെ ധൈര്യം എവിടുന്ന് കിട്ടി”, “കടുവയെ പിടിച്ച കിടുവ”, എന്നുൾപ്പെടെയുള്ള നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ കാണാൻ സാധിക്കുന്നത്.

You might also like