ഒരു വലിയ ആശ്ചര്യത്തിന്റെ സമാധാനപരമായ തുടക്കം.. പിറന്നാൾ മധുരം ആരാധകരുമായി പങ്കുവച്ച് അമൃത സുരേഷ്!! | Amritha celebrate her birthday with Gopi Sundar

Amritha celebrate her birthday with Gopi Sundar : ഇന്ത്യൻ പിന്നണി ഗാനരംഗത്ത് തന്റെതായ കഴിവുകൊണ്ട് മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗായികയാണ് അമൃത സുരേഷ്. സിങ്ങർ, കമ്പോസർ, സോങ് റൈറ്റർ, റേഡിയോ ജോക്കി, മോഡൽ എന്നിങ്ങനെ നിരവധി മേഖലകളിലാണ് താരം തെളിഞ്ഞു നിൽക്കുന്നത്. ഐഡിയ സ്റ്റാർ സിംഗർ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് അമൃത ചുവടുവയ്ക്കുന്നത്. 2014 ൽ അമൃതംഗമയ എന്ന മ്യൂസിക് ബാൻഡിന് രൂപംനൽകി.

അഭിരാമി സുരേഷ് ആണ്‌ അമൃതാ സുരേഷിന്റെ ഏക സഹോദരി. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ അമൃതയെ പിന്തുണയ്ക്കുന്നത്. 1 മില്യൺ ആരാധകരാണ് ഇൻസ്റ്റഗ്രാമിൽ മാത്രമായി അമൃതക്ക് ഉള്ളത്. ശബ്ദമാധുര്യം കൊണ്ട് ജന ഹൃദയത്തെ കീഴടക്കിയ ഗായികയാണ് അമൃത. അമൃതയുടെ ഓരോ പാട്ടുകളും ഇരു കൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. അമൃതയുടെ ഓരോ ഗാനത്തിനു വേണ്ടിയും ആരാധകർ കാത്തിരിക്കുകയാണ്.

amritha 1
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ചലച്ചിത്ര ഗാന രംഗത്ത് സജീവം എന്നപോലെ തന്നെ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. എല്ലാ വിവരങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാൻ അമൃത മടിക്കാറില്ല. തനിക്കെതിരെ ഉണ്ടായ എല്ലാ വിവാദങ്ങളെയും വളരെ ധൈര്യത്തോടെ തന്നെയാണ് താരം നേരിട്ടിട്ടുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ തന്റെ പിറന്നാൾ ആഘോഷമാണ് പങ്കുവെച്ചിരിക്കുന്നത്. അമൃതയുടെ സഹോദരിയും ഗായകൻ ഗോപീസുന്ദറും വളരെ കുറച്ച് ബന്ധുക്കളും മാത്രം

അടങ്ങിയ ചെറിയ ഒരു പിറന്നാൾ ആഘോഷം ആയിരുന്നു. നിറയെ ദീപങ്ങൾ കത്തിച്ചു വെച്ച് ചെറിയ ഒരു കേക്ക് മുറിച്ച് ആയിരുന്നു പിറന്നാളാഘോഷം. ചുവന്ന നിറത്തിലുള്ള സാരി ഉടുത്ത യാതൊരുവിധ മേക്കപ്പുകളും ഇല്ലാതെ വളരെ സിമ്പിൾ ആയിട്ടായിരുന്നു പിറന്നാൾ ആഘോഷം. ” ഒരു വലിയ ആശ്ചര്യത്തിന്റെ സമാധാനപരമായ തുടക്കം “അവരോടൊപ്പം ” എന്നായിരുന്നു പിറന്നാൾ ദിനത്തിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയായി അമൃത കുറിച്ചത്.

You might also like