പ്രണയാർദ്രരായി ശ്രീതുവും നിഖിലും.. രഹസ്യങ്ങൾ പുറത്തായ നാണത്തിൽ അമ്മയറിയാതെ താരങ്ങൾ!! | Ammayariyathe Serial Sreethu & Nikhil Dance

Ammayariyathe Serial Sreethu & Nikhil Dance : കുടുംബപ്രക്ഷകരുടെ ഹൃദയം കവർന്ന പ്രണയജോഡിയാണ് അമ്മയറിയാതെ പരമ്പരയിലെ അലീന ടീച്ചറും അമ്പാടി അർജുനും. ശ്രീതു കൃഷ്ണനും നിഖിൽ നായരുമാണ് ഈ കേന്ദ്ര കഥാപാത്ര ങ്ങളെ പരമ്പരയിൽ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലുൾപ്പെടെ ഏറെ ആരാധക രാണ് ഇവർക്കുള്ളത്. ശ്രീഖിൽ എന്നാണ് ഇവരെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. മലയാളം ടെലിവിഷനിലെ കരുത്തുറ്റ നായകകഥാപാത്രമാണ് അമ്പാടിയെങ്കിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ബോൾഡ് ആൻഡ്

ബ്യൂട്ടിഫുൾ നായികയാണ് അലീന ടീച്ചർ. ശ്രീതുവും നിഖിലും ഒരുമിച്ച് ഒരു ഇൻസ്റ്റാഗ്രാം റീൽ വീഡിയോ യുമായി ഇപ്പോൾ ആരാധകർക്കരികിലേക്ക് എത്തിയിരിക്കുകയാണ്. കെ ജി എഫ് ടുവിലെ മെഹ്ബൂബ എന്ന ഗാനത്തിനാണ് ഇവർ പ്രണയാർദ്രമായ ചുവടുകൾ വെച്ചിരിക്കുന്നത്. ഇത് കണ്ടതോടെ പ്രേക്ഷകരെല്ലാം ഏറെ കൗതുകത്തിലാണ്. ശ്രീഖിലും അദീനയും എന്നു പറഞ്ഞുകൊണ്ടാണ് ഇവർ ഇൻസ്റ്റാഗ്രാമിൽ ഈ റീൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റീലിന് താഴെ ആരാധകരുടെ ഒട്ടേറെ കമ്മന്റുകളാണ് പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്.

sreethu nikhil 3

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

പൊളി, സൂപ്പർ, ഞങ്ങളുടെ കൺട്രോൾ പോകുന്നു എന്ന് തുടങ്ങി ആവേശം വാരിവിതറുന്ന കമ്മന്റുകളാണ് ആരാധകർ പാസാക്കുന്നത്. യഥാർത്ഥ പ്രണയിനികളെ പ്പോലെയാണ് വീഡിയോ യിൽ അലീന ടീച്ചറും അമ്പാടിയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റിയൽ ലൈഫിൽ ഇവർ തമ്മിൽ പ്രണയം തന്നെയാണോ എന്നും ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നുണ്ട്. അതിന്റെ സൂചനയാണോ ഇങ്ങനെയൊരു വീഡിയോയിലൂടെ നൽകി യിരിക്കു ന്നതെന്നും ചോദിച്ചു വെക്കുകയാണ് പ്രേക്ഷകർ. സൗന്ദര്യവും കരുത്തും ഒരേപോലെയുള്ള,

പൗരുഷത്തിന്റെ പ്രതീകമായ നായകകഥാപാത്രമാണ് അമ്മയറിയാതെയിലെ അമ്പാടി. ഇടക്ക് വെച്ച്‌ നിഖിൽ നായർ സീരിയലിൽ നിന്ന് പിന്മാറിയപ്പോൾ പ്രേക്ഷകർ വലിയ പ്രക്ഷോഭം തന്നെ സൃഷ്ടിച്ചിരുന്നു. ഒടുവിൽ തൻറെ ആരാധകരുടെ സ്നേഹം മനസിലാക്കി നിഖിൽ സീരിയലിലേക്ക് തിരികെ വരുകയായിരുന്നു. ശ്രീതു വായുമുള്ള നിഖിലിന്റെ കോമ്പോ ആരാധകർ ഏറെ ആസ്വദി ക്കുകയാണ്. എന്താണെങ്കിലും നിഖിൽ ചേട്ടൻ ശ്രീതുചേച്ചിയെ ശരിക്കും പ്രൊപ്പോസ് ചെയ്തോ, ചേച്ചി അത്‌ അക്‌സെപ്റ്റ് ചെയ്തോ എന്നൊക്കെയാണ് ഇപ്പോൾ ആരാധകരുടെ ചോദ്യങ്ങൾ.

 

You might also like