കാത്തിരുന്ന് ഒടുക്കം അമ്പാടിയിൽ നിന്ന് അലീനയും ഐ പി എസ് സ്വപ്നവും അകന്നുപോകുകയാണോ? നീരജ സത്യം വെളിപ്പെടുത്തുമോ? |Ammayariyathe Latest Episode

Ammayariyathe Latest Episode : കടമ്പുകൾ നൂറും കടന്ന് ഒടുവിൽ ഐപിഎസ് ഓഫീസർ ആകാൻ തയ്യാറെടുത്തു കഴിയുമ്പോഴാണ് അമ്പാടിക്ക് മേൽ ഇങ്ങനെയൊരു പ്രതിസന്ധി കെണിയായി വന്നുപെടുന്നത്…അതെ, പ്രശ്നം ഗുരുതരമാവുകയാണ്… ഇനി അമ്പാടിയെ കാണേണ്ടി വരുന്നത് ജയിലിലോ എന്നതാണ് ഇപ്പോൾ പ്രേക്ഷകരെയും അങ്കലാപ്പിലാക്കുന്ന ചോദ്യം. കാര്യങ്ങൾ വഷളായി… നീരജക്ക് സംഭവിച്ച അബദ്ധം അമ്പാടിയിലേക്ക് വന്നുചേരുമ്പോൾ അലീനയും കൂടെയുള്ളവരും ഒരേ പോലെ ടെൻഷനിലാണ്.

എന്നാൽ അമ്പാടിയെ രക്ഷപ്പെടുത്താൻ വേണ്ടി, ചെയ്യാത്ത കുറ്റം അമ്പാടിയുടെ തലയിൽ വരാതിരിക്കാൻ വേണ്ടി ഒടുവിൽ ആ സത്യം തുറന്നു പറയാൻ തയ്യാറെടുക്കുകയാണ് നീരജ. സംഭവബഹുലമായ മുഹൂർത്തങ്ങളാണ് അമ്മയറിയാതെ പരമ്പരയിൽ ഇപ്പോൾ. പ്രേക്ഷകരെല്ലാം കാത്തിരുന്നത് അമ്പാടി ഐപിഎസ് ഓഫീസർ ആകുന്നതും അതിനുശേഷം അലീന ടീച്ചറുമായി ഒന്നിക്കുന്നതുമാണ്. അമ്പാടിയും അലീനയും തമ്മിലുള്ള ഒത്തു ചേരൽ ഏറെ നാളായുള്ള പ്രേക്ഷകരുടെ ആഗ്രഹമാണ്.

ammayariyathe
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അങ്ങനെയൊന്ന് നടക്കാൻ പോകുന്നു എന്ന് ആകുമ്പോഴാണ് ഇപ്പോഴിതാ അടുത്ത പ്രശ്നം അമ്പാടിയുടെ തലയ്ക്കുമേൽ എത്തിയിരിക്കുന്നത്. അമ്പാടി ജയിലിൽ പോയാൽ പിന്നെ ഈ പരമ്പര ഞങ്ങൾ കാണില്ലെന്ന് ആരാധകർ ഉറപ്പിച്ച് പറയുകയാണ്. കുടുംബപ്രക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിലെ അമ്മയറിയാതെ. കേന്ദ്രകഥാപാത്രങ്ങളായ അലീന ടീച്ചർക്കും അമ്പാടിക്കും ഒട്ടേറെ ആരാധകരാണുള്ളത്. ശ്രീതു കൃഷ്ണനും നിഖിൽ നായരുമാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. സിനിമാതാരം കീർത്തി ഗോപിനാത് ഒരിടവേളക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയതും അമ്മയറിയാതെ പരമ്പരയിലൂടെ ആയിരുന്നു.

അമ്മ അറിയാത്ത ഒരു കഥ.. ആ കഥ മകൾക്ക് അറിയാം.. ഒടുവിൽ അമ്മയ്ക്കുവേണ്ടി മകൾ പോരാടുകയാണ്.. അമ്മയെ തോൽപ്പിച്ച ശത്രുക്കൾക്കെതിരെ ഈ മകളുടെ പോരാട്ടം വിജയം കാണുന്നിടത്താണ് പരമ്പരയുടെ തിളക്കം…റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയിൽ ബോബൻ ആലമ്മൂടൻ, സജിൻ ജോൺ, പാർവതി, ആശിഷ്, സുഭാഷ് തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ammayariyathe
You might also like