കോമഡി ടീമും പാട്ടുക്കാരും ഒന്നിച്ച് എന്തോ ഒപ്പിക്കുന്നുണ്ട്; ദിലീപിനൊപ്പം സൗദിയിൽ; ചിത്രവുമായി അമൃത സുരേഷ് !! | Amirtha Suresh with Dileep and team latest malayalam

സൗദി അറേബ്യ : സിനിമ പിന്നണി ഗായിക,കമ്പോസർ, എഴുത്തുകാരി,റേഡിയോ ജോക്കി നിലകളിലെല്ലാം പ്രേക്ഷകർക്ക് മുന്നിൽ താരമായ വ്യക്തിയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ 2017ലെ മത്സരാർത്ഥിയായിരുന്നു അമൃത. ഈ റിയാലിറ്റി ഷോയിലൂടെ തന്നെയാണ് അമൃത പ്രേക്ഷകർക്ക് മുൻപിലേക്ക് കടന്നുവന്നതും. അതിനുശേഷം സിനിമ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ചു. നദിർഷായുടെ സ്റ്റേജ് ഷോ കളിൽ കുട്ടിക്കാലം മുതൽ തന്നെ അമൃത പാട്ടുപാടാറുണ്ടായിരിന്നു. പുള്ളിമാൻ, ആഗതൻ,ജൂൺ എന്നീ സിനിമകളിൽ

എല്ലാം അമൃത ഗായികയായി. മലയാളത്തിൽ മാത്രമല്ല തമിഴ് ഗാനങ്ങളും അമൃത പാടി ഹിറ്റ് ആയിട്ടുണ്ട്. നിരവധി സ്റ്റേജ് ഷോകളിലും സജീവസാന്നിധ്യമാണ് അമൃത. കൂടാതെ സോഷ്യൽ മീഡിയയിലെ സജീവ താരവും. തന്റെ എല്ലാ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്കു വേണ്ടി പങ്കുവെക്കാറുണ്ട്. അമൃത തന്റെ മകളോടും സഹോദരിയോടും ഒപ്പമുള്ള വീഡിയോകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ താരം തന്നെ ഇൻസ്റ്റഗ്രാമിൽ മറ്റൊരു ചിത്രമാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. നടൻ ദിലീപിനും, നാദിർഷാക്കും ഒപ്പമുള്ള ചിത്രമാണിത്.

Amirtha Suresh with Dileep and team latest malayalam

പ്രേക്ഷകരുടെ പ്രിയതാരമാണ് ദിലീപ്. ദിലീപും നാദിർഷയും തമ്മിലുള്ള കൂട്ടുകെട്ടും എല്ലാവർക്കും അറിയാവുന്നതാണ്. ദിലീപ് നാദിർഷായുടെ കോമഡി ട്രൂപ്പിലെ ഒരംഗമായിരുന്നു. അവിടെ നിന്നുമാണ് പിന്നീട് ദിലീപിന്റെ വളർച്ച ഉണ്ടാകുന്നത്. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നാദിർഷ. നാദിർഷ ദിലീപ് കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ഈ ചിത്രം ഒരു കോമഡി ചിത്രമായിരുന്നു. പ്രേക്ഷകർ എല്ലാം നിറഞ്ഞ ചിരിയോടെ ഈ ചിത്രത്തെ നെഞ്ചിലേറ്റുകയും ചെയ്തിരുന്നു. അമൃത പങ്കുവെച്ചിരിക്കുന്ന ഈ പുത്തൻ ചിത്രം ഇനി

വരാൻ പോകുന്ന നാദിർഷാ ദിലീപ് സിനിമയുടെ ഭാഗമാണോ എന്ന് അറിയാനും പ്രേക്ഷകർക്ക് ആകാംക്ഷയുണ്ട്. പങ്കുവെച്ച ചിത്രത്തിന് താഴെയായി “with dileepettan and ikka”എന്ന് താരം അടിക്കുറിപ്പും എഴുതിയിരിക്കുന്നു. ഇത് എപ്പോൾ എടുത്ത ചിത്രമാണെന്നോ, എന്തിനുവേണ്ടി എടുത്ത ചിത്രമാണ് എന്നോ ചിത്രത്തിനു താഴെ യാതൊരു സൂചനയും ഇല്ല. കമന്റ് സെക്ഷനും ഒഴിവാക്കിയ രീതിയിലാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ചിത്രം ആരാധകരുടെ മനസ്സിൽ കുറെയേറെ ചോദ്യങ്ങൾ അവശേഷിപ്പിക്കും എന്നുറപ്പ്. Story highlight : Amirtha Suresh with Dileep and team latest malayalam

Rate this post
You might also like