ഭർത്താവിനെയും വീട്ടുകാരെയും പരിചയപ്പെടുത്തി അമൃത നായർ; സന്തോഷ വാർത്ത പങ്ക് വെച്ച് താരം !! | Amirtha Nair with husband and family latest malayalam

തിരുവനന്തപുരം : മിനിസ്ക്രീൻ പ്രേക്ഷകരുടെ ജനപ്രീയ പരമ്പരയായ കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് അമൃത നായർ. താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത് ശീതൾ എന്ന കഥാപാത്രമായാണ്. ശീതൾ എന്ന കഥാപാത്രം മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്രയുടേയും സിദ്ധുവിന്റേയും മകളാണ്. വളരെ ശ്രെദ്ധേയമായ കഥാപാത്രം ആയിരുന്നെങ്കിലും വളരെ കുറച്ചു നാൾ മാത്രമാണ് നടി ഈ പരമ്പരയിൽ അഭിനയിച്ചത്. എന്നാൽ ഇതിനോടകം തന്നെ

പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു. താരം വിവാഹം ഉറപ്പിച്ചതുകൊണ്ടാണ് പിന്മാറിയത് എന്നടക്കം അഭ്യൂഹങ്ങൾ അന്ന് പ്രചരിച്ചിരുന്നു. എന്നാൽ അതെല്ലാം തള്ളി അമൃത പിന്നീട് രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ താരത്തിന്റെതായി ശ്രദ്ധ നേടുന്നത് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുത്തൻ വീഡിയോ ആണ്. അമൃത തന്റെ ഭർത്താവിനെയും വീട്ടുകാരെയും പരിചയപ്പെടുത്തുകയാണ് പുതിയ വീഡിയോയിലൂടെ. അജു തോമസ് ആണ്

Amirtha Nair with husband and family latest malayalam

താരത്തിന്റെ ഭർത്താവ്. തുടർന്ന് താരം ഇവരുടെ ലവ് സ്റ്റോറി വിഡിയോയിലൂടെ ആരാധകരിലേക്ക് എത്തിക്കുകയാണ്. രേവധി, ശ്വേത അക്ക എന്നിങ്ങനെ എല്ലാവരെയും പരിചപെടുത്തുകയാണ്. നിരവധി ആരാധകർ ആണ് ഈ വീഡിയോയ്ക്ക് താഴെ താരത്തിന് ആശംസകളുമായി എത്തിയത്. മറ്റൊരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് മുൻപ് പരമ്പരയിൽ നിന്ന് പിന്മാറ്റമെന്നും രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കാത്തത് കൊണ്ടാണെന്നും നടി വ്യക്തമാക്കിയിരുന്നു. അമൃത കുടുംബവിളക്കിൽ നിന്നും പിന്മാറിയ ചെറിയ ഹാസ്യ പരിപാടികളിലും മോഡലിങിലും

സ്റ്റാർ മാജിക്ക് ഷോയിലുമൊക്കെയായി സജീവമാണ് ഇപ്പോൾ. കുടുംബവിളക്കിൽ നിന്നും ഇറങ്ങിയ ശേഷം സ്വന്തമായി ഒരു യുട്യൂബ് ചാനലും താരം ആരംഭിച്ചിരുന്നു. അമൃതയുടെ യുട്യൂബ് ചാനൽ മോംസ് ആന്റ് മീ എന്ന പേരിലാണ്. ഈ യുട്യൂബ് ചാനൽ വഴിയാണ് അമ‍‍ൃതയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകർ അറിയുന്നത്. ഇതിനു പുറമെ മോഡലിങിലും സജീവ സാന്നിധ്യം ആയ അമൃത ഇൻസ്റാഗ്രാമിലൂടെ അതിന്റെ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. അമൃതയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ഇപ്പോൾ വൈറലായി മാറാറുണ്ട്. Story highlight : Amirtha Nair with husband and family latest malayalam

1/5 - (1 vote)
You might also like