ഫ്രോക്കിൽ അതിസുന്ദരിയായി അമേയ മാത്യു.. ചിത്രത്തിന് താരം നൽകിയ ക്യാപ്ഷൻ കണ്ടോ? | Ameya Mathew Looks Damn Fabulous In Latest Photoshoot

Ameya Mathew Looks Damn Fabulous In Latest Photoshoot : മലയാളത്തിലെ ജനപ്രിയ വെബ് സീരീസ് ടീമായ കരിക്കിന്റെ ഒരു എപ്പിസോഡിൽ മുഖം കാണിച്ചു കൊണ്ട് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ താരമാണല്ലോ അമേയ മാത്യു. കരിക്കിന്റെ ചുരുക്കം ചില സീരിസിൽ മാത്രമേ മുഖം കാണിച്ചിരുന്നുള്ളൂ എങ്കിലും ആ ഒരു വേഷത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ ഇവർക്ക് സാധിച്ചിരുന്നു. മോഡലിംഗ് മേഖലയിൽ തന്റെ കരിയർ ആരംഭിച്ച ശേഷം പിന്നീട് അഭിനയ ലോകത്തേക്ക് ചുവട് വെക്കുകയായിരുന്നു ഇവർ. ജയസൂര്യ നായകനായി എത്തി ഏറെ പ്രേക്ഷക വിജയം കൈവരിച്ച “ആട് 2”

എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്ത് എത്തിയ താരം പിന്നീട് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ദ പ്രീസ്റ്റ്, ഒരു പഴയ ബോം ബ് കഥ, തിമിരം എന്നീ മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം തന്നെ മോഡലിംഗ് മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരം പലപ്പോഴും തന്റെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരുടെ മനം കവരാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരത്തിന് 5 ലക്ഷത്തോളം ഫോളോവേഴ്സിനെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നേടിയെടുക്കാൻ സാധിച്ചിരുന്നു.

Ameya Mathew

അതിനാൽ തന്നെ വെസ്റ്റേൺ ലുക്കിലുള്ള നിരവധി ഫോട്ടോഷൂട്ടുകൾക്ക് വലിയ രീതിയിലുള്ള പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ, തന്റെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് അമേയ. ബ്ലാക്ക് നിറത്തിലുള്ള ഫ്രോക്കിലും ചുവപ്പു നിറത്തിലുള്ള സ്ലീവ് ലെസ്സ് ടോപ്പിലും ചമയങ്ങളോ ആഭരണങ്ങളോ ഒന്നുമില്ലാതെ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാൽ ഈയൊരു കോസ്റ്റ്യൂമിനെക്കാൾ ഉപരി ഈയൊരു ചിത്രത്തിന് താരം നൽകിയ ക്യാപ്ഷൻ തന്നെയാണ് ഏറെ രസകരം.

“പച്ചപട്ടുടുത്ത പ്രകൃതിയിൽ പട്ടയടിച്ചൊരു പച്ചപ്പനന്തത്തയായി പാട്ടുംപാടിയവൾ പറന്നുവരുന്നതു പോലെ നിനക്ക് തോന്നിയോ” എന്ന ക്യാപ്ഷനിലായിരുന്നു അമേയ ഈയൊരു ചിത്രം പങ്കുവെച്ചിരുന്നത്. ഈയൊരു ചിത്രത്തോടൊപ്പം തന്നെ ക്യാപ്ഷനും ആരാധകര്‍ക്കിടയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരായിരുന്നു രസകരമായ കമന്റുകളുമായി എത്തിയിരുന്നത്. കടിച്ചാൽ പൊട്ടാത്ത ക്യാപ്ഷനുമായി മനുഷ്യനെ വട്ടാക്കുകയാണോ എന്നായിരുന്നു ആരാധകരിൽ ഒരാളുടെ രസകരമായ പ്രതികരണം.

 

View this post on Instagram

 

A post shared by Ameya Mathew (@ameyamathew)

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

 

View this post on Instagram

 

A post shared by Ameya Mathew (@ameyamathew)

 

View this post on Instagram

 

A post shared by Ameya Mathew (@ameyamathew)

 

View this post on Instagram

 

A post shared by Ameya Mathew (@ameyamathew)

You might also like