ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ഒന്ന്; പുതിയ വിശേഷം പങ്കുവെച്ച് അമ്പിളിദേവി !! | Ambili Devi son bithday celebration latest malayalam

കൊല്ലം : കലോത്സവ വേദികളിൽ നിന്നും അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അമ്പിളി ദേവി. സഹോദരി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ താരം പിന്നീട് നിരവധി സിനിമയിലും സീരിയലിലും നായികാകഥാപാത്രമായി പ്രത്യക്ഷപ്പെട്ടിരുന്നു. തിരക്കിട്ട അഭിനയജീവിതത്തിലും നൃത്തത്തെ ജീവിതത്തോട് ചേർത്തുവച്ച താരം അഭിനയരംഗത്ത് നിന്ന് ഇടക്കാലത്ത് ഇടവേള എടുത്തിരുന്നു എങ്കിലും ഡാൻസുമായി വേദികളിൽ സജീവമായിരുന്നു. സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്ന താരം കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകൾ പോലും എടുത്തിരുന്നു. മോഹൻലാലിന്റെ സഹോദരിയായി ഹരിഹരൻപിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടപ്പോൾ ആ

കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് നിരവധി മിനിസ്ക്രീൻ പരമ്പരകളിൽ ഒരേസമയം താരം തൻറെ അഭിനയം കാഴ്ചവയ്ക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലും താരം ഇപ്പോൾ സജീവസാന്നിധ്യമാണ്. അമ്പിളി ദേവി വേൾഡ് എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന താരം അതിലൂടെ തൻറെ വിശേഷങ്ങളൊക്കെ ആരാധകരെ അറിയിക്കാറുമുണ്ട്. ജീവിതത്തിൽ പലപ്പോഴും അപ്രതീക്ഷിത തിരിച്ചടികൾ നേരിടേണ്ടി വന്നപ്പോഴും അമ്പിളിക്ക് താങ്ങും തണലുമായി നിന്നത് അമ്മയും സഹോദരിയും അച്ഛനും മക്കളും സുഹൃത്തുക്കളുമൊക്കെയായിരുന്നു. ദാമ്പത്യം

Ambili Devi son bithday celebration latest malayalam

പാതിവഴിയിൽ ഉപേക്ഷിച്ചപ്പോഴും അപ്പൂട്ടനേയും അച്ചൂട്ടനേയും നെഞ്ചോട് ചേർത്ത് വെച്ച് എല്ലാ വിഷമതകളെയും മറികടക്കുവാനാണ് അമ്പിളി ശ്രമിച്ചിട്ടുള്ളത്. ഇപ്പോൾ ഏറ്റവും പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ മൂത്ത മകൻ അപ്പുവിന്റെ പത്താം ജന്മദിനത്തിന്റെ വീഡിയോയാണ് താരം തൻറെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ഒരു ചെറിയ കേക്ക് മുറിയും എല്ലാവരും ഒന്നിച്ച് പുറത്തുനിന്നുള്ള അത്താഴവുമൊക്കെ

പുതിയ വീഡിയോയിൽ താരം ഉൾപ്പെടുത്തിയിട്ടുണ്ട്. അമ്പിളിയെ പോലെ തന്നെ നിറസാന്നിധ്യമായി മക്കളെ രണ്ടുപേരെയും വീഡിയോയിൽ കാണാം. പങ്കുവെച്ച് നിമിഷനേരത്തിനുള്ളിൽ തന്നെ താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു. നിരവധി പേരാണ് അപ്പുവിന് ജന്മദിന ആശംസകളുമായി എത്തുന്നത്. അമ്മയ്ക്ക് താങ്ങായി എന്നും മക്കൾ രണ്ടുപേരും ഉണ്ടാകട്ടെ എന്നും വളർന്ന് നല്ലൊരു നിലയിൽ എത്തട്ടെ എന്നതുമാണ് അധികവും ആളുകൾ കമൻറ് ആയി കുറിക്കുന്നത്. Story highlight : Ambili Devi son bithday celebration latest malayalam

Rate this post
You might also like