ഈ പെൺപുലിക്ക് ഇനി റിയൽ ലൈഫിലും അമ്പാടി ഇണയാകുമോ?? തകർപ്പൻ ഡാൻസുമായി അമ്പാടിയും അലീന ടീച്ചറും!! | Ambadi & Aleena Teacher Dance Reel

Ambadi & Aleena Teacher Dance Reel : പ്രണയം ചിലപ്പോൾ അങ്ങനെയാണ്.. വല്ലാത്തൊരു ഫീൽ തന്നെയാകും അത്‌ സമ്മാനിക്കുക. അലീന ടീച്ചറുടെയും അമ്പാടിയുടെയും പ്രണയം സ്ക്രീനിനപ്പുറം റിയൽ ലൈഫിലേക്കും എത്തിയോ എന്നതാണ് ഇപ്പോൾ ആരാധകർക്ക് അറിയേണ്ടത്. ഈയിടെയായി ഇരുവരും ഒട്ടനേകം ഡാൻസ് റീലുകളാണ് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തുകൊണ്ടിരിക്കുന്നത്. അവയെല്ലാം തന്നെ പ്രണയം തുളുമ്പുന്നവയുമാണ്. ഇപ്പോഴിതാ അലീന ടീച്ചറും അമ്പാടി അർജുനനും പ്രത്യക്ഷപ്പെട്ട ഏറ്റവും പുതിയ ഡാൻസ് റീലാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

പ്രണയത്തിന്റെ നവീനഭാവങ്ങളിൽ ആർത്തുല്ലസിക്കുകയാണ് ഇരുവരും. നടി ശ്രീതു കൃഷ്ണനാണ് സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട അലീന ടീച്ചർ. അമ്പാടി എന്ന നിഖിൽ നായരും അലീന ടീച്ചർക്കൊപ്പം തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരം തന്നെ. ഒരു വേളയിൽ നിഖിൽ അമ്മയറിയാതെ പരമ്പരയിൽ നിന്നും പിന്മാറിയ സമയം ടെലിവിഷൻ പ്രേക്ഷകർ ഏറെ അസ്വസ്ഥരായിരുന്നു. ശ്രീതുവിനൊപ്പം മറ്റൊരാളെ നായകവേഷത്തിൽ സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നായിരുന്നു അന്ന് പ്രേക്ഷകർ പറഞ്ഞത്.

sreethu nikhil 3
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

മലയാളം ടെലിവിഷൻ പരമ്പരയിൽ ഇന്നേവരെ വന്നുപോയിട്ടുള്ള നായകന്മാരിൽ നിന്നും ഏറെ വ്യത്യസ്തനാണ് നിഖിൽ നായർ. വെട്ടിത്തിളങ്ങുന്ന സൗന്ദര്യവും ആരെയും കീഴ്പ്പെടുത്തുന്ന പൗരുഷവും നിഖിൽ നായരെ പ്രേക്ഷകരുടെ കണ്ണിലുണ്ണിയാക്കി മാറ്റി. ശ്രീതുവും നിഖിലും തമ്മിൽ സ്ക്രീനിലുള്ള കെമിസ്ട്രി പ്രേക്ഷകരെ ഏറെ സന്തോഷിപ്പി ക്കാറാണ് പതിവ്. ആ കെമിസ്ട്രി യഥാർത്ഥജീവിതത്തിലും അങ്ങനെ തന്നെയാണോ എന്നതാണ് ഇപ്പോൾ ആരാധകരുടെ സംശയം.

ഇൻസ്റ്റാഗ്രാമിൽ ഇവരുടേതായി പുറത്തിറങ്ങുന്ന ഡാൻസ് റീലുകൾ പലപ്പോഴും ഈ കെമിസ്ട്രി ഉറപ്പിച്ചു പറയുകയാണ്. പ്രണയം ഉറപ്പിക്കുന്ന പ്രകടനമാണ് ഓരോ റീലും സമ്മാനിക്കുന്നത്. പരമ്പരയിൽ അമ്പാടിക്ക് എല്ലാ ധൈര്യവും പിന്തുണയും നൽകി മുന്നോട്ടുനയിക്കുന്ന അലീന ടീച്ചർ, ടീച്ചറെ എല്ലാ പ്രതിസന്ധികളിൽ നിന്നും സംരക്ഷിച്ചുനിർത്തുന്ന ശക്തിയായി അമ്പാടിയും. യഥാർത്ഥജീവിതത്തിലും ഇങ്ങനെ തന്നെ സംഭവിക്കട്ടെ എന്നാണ് ഇപ്പോൾ ആരാധകരുടെ ആഗ്രഹം.

You might also like