കല്യാണപ്പെണ്ണിനെ മാറിപ്പോകുമല്ലോ; കുഞ്ഞിക്കയുടെ രാജകുമാരി സഹോദരിയുടെ വിവാഹ വേളയിൽ!! | Amal And Dulquer In Marriage Function

Amal And Dulquer In Marriage Function : മലയാളികളുടെ പ്രിയ നടൻ ആണ് ദുൽഖർ സൽമാൻ. കുഞ്ഞിക്ക എന്നാണ് ദുൽഖറിനെ എല്ലാവരും വിളിക്കാറുള്ളത്. താരത്തിനെ കുറിച്ചുള്ള എല്ലാ വാർത്തകളും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. മമ്മൂട്ടി കുടുംബത്തിലുള്ള എല്ലാവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്. മമ്മൂട്ടിയുടെ മകനായി സിനിമ മേഖലയിൽ കടന്നുവന്നുവെങ്കിലും തന്റെ കഴിവുകൊണ്ടാണ് ദുൽഖർ ഈ മേഖലയിൽ വലിയൊരു സ്ഥാനം നേടിയെടുത്തത്. കഴിഞ്ഞദിവസം മമ്മൂട്ടിയുടെ സഹോദരനായ ഇബ്രാഹിംകുട്ടി മകളുടെ ഹൽദി ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രം പുറത്തിറങ്ങിയിരുന്നു.

ഇബ്രാഹിം കുട്ടിയുടെ മകൾ ദുൽഖറിന്റെ സഹോദരി കൂടിയാണ്. ആ അനുജത്തിയുടെ വിവാഹത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. അതോടൊപ്പം തന്നെ ദുൽഖറിന്റെ ഭാര്യ അമാലിന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. അമാൽ ഒരു ആർക്കിടെക്ട് ആണ്. ഇരുവരുടെയും വിവാഹം ആരാധകർക്കിടയിൽ വലിയൊരു ആഘോഷമായിരുന്നു ഇരുപത്തിയഞ്ചാം വയസ്സിലാണ് ദുൽഖർ അമാലിനെ വിവാഹം കഴിക്കുന്നത് അന്ന് അമാലിന് വയസ്സ് 20.

Amal And Dulquer
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

രണ്ടുപേരുടെയും കുടുംബങ്ങൾ പരസ്പരം ആലോചിച്ചു നടത്തിയ ഒരു വെൽ അറേഞ്ച്ഡ് മാരേജ് ആയിരുന്നു ഇവരുടെയും. അമാലിന് ദുൽഖറിനെ ചെറുപ്പം മുതലേ അറിയാമെങ്കിലും പരസ്പരം വിവാഹം കഴിക്കുമെന്നും ഒന്നിച്ചു ജീവിക്കുമെന്നും കരുതിയിരുന്നില്ല പിന്നീട് എപ്പോഴാണ് അമാലിനോട് ദുൽഖറിന് പ്രണയം ഉണ്ടാകുന്നതും അത് പിന്നീട് തന്റെ വീട്ടിൽ അവതരിപ്പിക്കുന്നതും. ഉപ്പയായ മമ്മൂട്ടിയോട് ഇത് പറയാൻ മടിയുണ്ടായിരുന്നു എന്നും, ഉമ്മയാണ് ആദ്യം സപ്പോർട്ട് ആയി നിന്നതൊന്നും പല ഇന്റർവ്യൂകളിലും ദുൽഖർ സൽമാൻ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ സഹോദരിയുടെ കല്യാണത്തിന് വളരെ ഭംഗിയായി ഒരുങ്ങി എത്തിയിരിക്കുന്ന അമാലിനെ ആണ് ജനങ്ങൾ ശ്രദ്ധിക്കുന്നത്. കരി നീല നിറത്തിലുള്ള വസ്ത്രം അണിഞ്ഞ് അധികം ആഡംബരങ്ങളും മേക്കപ്പും ഇല്ലാതെ വളരെ സുന്ദരിയായ എത്തിയിരിക്കുന്ന അമാലിനിനെയാണ് ചിത്രങ്ങളിൽ കാണുന്നത്. വധുവിനെക്കാൾ ജനങ്ങൾ ശ്രദ്ധിച്ചതും അമാലിനെ തന്നെ. നിമിഷങ്ങൾക്കകമാണ് ആരാധകർ ചിത്രങ്ങൾ പങ്കുവെച്ചതും, അവയെല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞതും.

You might also like