Aloe Vera Cultivation In Bucket : നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണല്ലോ കറ്റാർവാഴ. അതുകൊണ്ടു തന്നെ മിക്ക ആളുകളും ഒരു കറ്റാർവാഴ ചെടിയെങ്കിലും വീട്ടിൽ നട്ടു പിടിപ്പിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ കറ്റാർവാഴ നട്ടു പിടിപ്പിച്ചാലും അതിൽ നിന്നും ആവശ്യത്തിന് കട്ടിയുള്ള തണ്ട് ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവർ ഒരുപാടുണ്ട് പേരുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന കറ്റാർവാഴ നടുന്ന രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം.
മറ്റു ചെടികളെ പോലെ തന്നെ ശരിയായ രീതിയിൽ പരിചരണം നൽകിയാൽ മാത്രം വളർന്ന് കിട്ടുന്ന ഒരു ചെടിയാണ് കറ്റാർവാഴ. ആവശ്യത്തിനു മാത്രം വെള്ളവും സൂര്യപ്രകാശവും ലഭിച്ചാൽ മാത്രമേ ചെടി നല്ല രീതിയിൽ തഴച്ചു വളരുകയുള്ളൂ. അതോടൊപ്പം തന്നെ നടാനായി എടുക്കുന്ന മണ്ണ്, ജൈവവളക്കൂട്ട് എന്നിവയ്ക്കും അതിന്റെതായ പ്രാധാന്യമുണ്ട്. ചെടി നടാനായി ഉപയോഗിക്കാത്ത പ്ലാസ്റ്റിക് ബക്കറ്റുകൾ വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗിക്കാവുന്നതാണ്.
ആദ്യം തന്നെ ബക്കറ്റിന്റെ മുക്കാൽ ഭാഗത്തോളം നിറച്ചു കൊടുക്കേണ്ടത് കരിയിലയാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ബക്കറ്റിന്റെ ഭാരം കുറയ്ക്കാനും ചെടിക്ക് വളമായും ഉപയോഗപ്പെടുത്താനായി സാധിക്കും. ബക്കറ്റിന്റെ ഏറ്റവും താഴത്തെ ലയറിലായി നന്നായി പൊടിച്ചെടുത്ത കരിയില ഇട്ടുകൊടുക്കുക. അതിന് മുകളിലായി വളം ചേർത്തുവച്ച മണ്ണോ അല്ലെങ്കിൽ സാധാരണ മണ്ണോ ഒരു ലയർ സെറ്റ് ചെയ്തു കൊടുക്കാം. ജൈവവള കൂട്ട് മിക്സ് ചെയ്ത മണ്ണ് കിട്ടാനായി അടുക്കള വേസ്റ്റ് മണ്ണിൽ ചേർത്ത് കുറഞ്ഞത് 15 ദിവസമെങ്കിലും സൂക്ഷിച്ചു വെച്ചാൽ മതിയാകും. ഈയൊരു രീതിയിൽ ബക്കറ്റിൽ മണ്ണ്, കരിയില കമ്പോസ്റ്റ് എന്ന രീതിയിൽ നിറച്ചു കൊടുക്കുക.
അതോടൊപ്പം തന്നെ ഉള്ളിയുടെ തൊലി ഉണ്ടെങ്കിൽ അതും പുളിപ്പിച്ച കഞ്ഞിവെള്ളം അല്ലെങ്കിൽ ചാണകവെള്ളം എന്നിവ ഒഴിച്ചു കൊടുക്കുന്നതും ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുന്നതാണ്. ശേഷം അത്യാവശ്യം മൂത്ത ഒരു കറ്റാർവാഴയുടെ തണ്ടു നോക്കി നടാനായി തിരഞ്ഞെടുക്കാം. ഇത് മണ്ണിന് നടുക്കായി നട്ടു പിടിപ്പിച്ച ശേഷം ചുറ്റും അല്പം വെള്ളം കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്. ചെടി വളർന്നു തുടങ്ങി കഴിഞ്ഞാൽ ആവശ്യത്തിനുമാത്രം വെള്ളവും കൃത്യമായ സൂര്യപ്രകാശവും ലഭിക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : POPPY HAPPY VLOGS