ഞങ്ങളുടെ ബെത്‌ലഹേം! 😍 പുതിയ വീടിൻ്റെ പാൽകാച്ചൽ ചടങ്ങ് ആഘോഷമാക്കി സീരിയൽ താരം ആലീസ് ക്രിസ്റ്റി.!! [വീഡിയോ]

മിനിസ്ക്രീൻ രംഗത്ത് തന്റേതായ ഒരിടം കണ്ടെത്തിയ മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ആലീസ് ക്രിസ്റ്റി ​ഗോമസ്. നിരവധി ആരാധകരുള്ള താരം അഭിനയരംഗത്ത് എന്നതു പോലെ തന്നെ സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. താരം തന്റെ ഇൻസ്റ്റ​ഗ്രാം പേ‍ജീലുടെ പങ്ക് വെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത്. താരം തന്റെ യൂട്യൂബ് ചാനലിലൂടെ ഈ കഴിഞ്ഞ ദിവസമാണ്

തന്റെ വിവാഹ വിശേഷങ്ങളൊക്കെ പങ്കുവെച്ച് പ്രതിശ്രുത വരനുമായി രം​ഗത്തെത്തിയത്. വീഡിയോ ക്ഷണനേരം കൊണ്ട് ആരാധകർ ഏറ്റെടുക്കുകയും ചെയ്യ്തു. എന്നാൽ ഇപ്പോൾ ക്രിസ്റ്റി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വെെറലായിരിക്കുന്നത്. തന്റെ പ്രതിശ്രുതവരനായ സജിൻന്റെ ഗൃഹപ്രവേശനം ആണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ബെത്‌ലഹേം എന്നാണ് വീടിന് പേരു നൽകിയിരിക്കുന്നത് ഇവിടെ തുടങ്ങുന്നു ഞങ്ങളുടെ പുതിയ ജീവിതം.. ഇന്ന് നീ എന്നെ കൂടുതൽ അഭിമാനിയാക്കി.. കഴിഞ്ഞ വർഷം ഈ സമയം ഞങ്ങളുടെ ഈ വലിയ തുടക്കത്തിനായി ഞങ്ങൾ പ്ലാൻ ചെയ്യുകയായിരുന്നു.. ഓരോ ഘട്ടത്തിലും എന്റെ അഭിപ്രായങ്ങളും പരി​ഗണിച്ചാണ് നീ ആ വീട് നിർമ്മിച്ചത്. ഇത്രയും ചെറുപ്പത്തിലേ നീ ഇതൊക്കെ ഉണ്ടാക്കിയെടുത്തതിൽ ഞാൻ വളരെ സന്തോഷവതിയാണ്.

എല്ലാ ദിവസവും ഒരോ കാര്യങ്ങളും ചർച്ച ചെയ്യാൻ നീ എന്നെ വിളിച്ച ഒരോ വീഡിയോ കോളും എനിക്ക് മറക്കാൻ പറ്റില്ല. നീ എടുത്ത കഷടപാടിന് അഭിനന്ദനങ്ങൾ ആ വീട്ടിലെ ഓരോ സ്ഥലവും എനിക്കറിയം ഇത് സാധ്യമാക്കാൻ നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. നിന്നെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഞങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകിയതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു എന്ന പറഞ്ഞാണ് ക്രിസ്റ്റി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Rate this post
You might also like