പുത്തൻ ബിഎംഡബ്ല്യു സ്വന്തമാക്കി എലീന പടിക്കല്; ഇനി താരത്തിന്റെ യാത്ര ബി എം ഡബ്ലൂ 330 ഐ ജി ടി യിൽ.!! | Alina Padikkal new BMW 330i GT
Alina Padikkal new BMW 330i GT : മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അലീന പടിക്കൽ. അഭിനേത്രിയായും അവതാരകയായും തിളങ്ങുന്ന താരത്തിന് സോഷ്യൽ മീഡിയയിലുൾപ്പെടെ ഒട്ടേറെ ആരാധകരാണുള്ളത്. ബിഗ്ഗ്ബോസ് ഷോയിലൂടെയും അലീന പടിക്കൽ തിളങ്ങിയിരുന്നു. ചിരിയും കളിയുമായി സ്ക്രീനിൽ ഒരു പ്രസരിപ്പോടെ മാത്രം കണ്ടിട്ടുള്ള താരത്തിന്റെ മറ്റൊരു മുഖമായിരുന്നു ബിഗ്ഗ്ബോസ്സിലൂടെ പ്രേക്ഷകർ കണ്ടത്.
സ്വന്തം നിലപാടുകൾ തുറന്നു പറഞ്ഞ് ഷോയിൽ തിളങ്ങുകയായിരുന്നു അലീന. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് അലീന പടിക്കൽ. ഭർത്താവ് രോഹിത്തിനൊപ്പം ഈ സന്തോഷ നിമിഷം അടിച്ചു പൊളിക്കുകയാണ് താരം. താരം ഒരു പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. സിറാമിക് പ്രൊ കൊച്ചിയിൽ നിന്നുള്ള ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ബി എം ഡബ്ലൂ കാറാണ് അലീന വാങ്ങിയത്. ബി എം ഡബ്ലൂ പുതിയ സീരിസിലുള്ള 330 ഐ ജി ടി വാഹനത്തോടൊപ്പമുള്ള ചിത്രങ്ങളും താരം പുറത്തു വിട്ടു കഴിഞ്ഞു. രോഹിത്തിനൊപ്പം അതിസുന്ദരിയായാണ് അലീനയെ കാണാൻ കഴിയുന്നത്. വെളുത്ത നിറത്തിലുള്ള കാറിന് ചേർന്ന വസ്ത്രമാണ് അലീന ധരിച്ചിരുന്നതും. എന്തായാലും പുതിയ കാർ ഐശ്വര്യം തരട്ടെ എന്നും രണ്ടാളും അടിച്ചു പൊളിക്കൂ എന്നുമാണ് ആരാധകർ കമന്റ്റ് ചെയ്യുന്നത്.
ഇതിനിടയിൽ ഒരു ആരാധകൻ ‘സൂക്ഷിച്ച് വണ്ടി ഓടിക്കണേ’ എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മുമ്പ് ഒരു പ്രമുഖ സീരിയലിൽ കൊടുംക്രൂരയായ ഒരു ഭാര്യയായി അലീന അഭിനയിച്ചിരുന്നു. ജീവിതത്തിൽ താൻ രോഹിത്തിന് ഏറെ പിന്തുണ നൽകുന്ന ഒരു നല്ല സുഹൃത്തും പങ്കാളിയുമാണെന്നും ആ സീരിയലിലെ കഥാപാത്രത്തിന്റെ ഒരംശവും തന്റെ റിയൽ ക്യാരക്ടറിന് ഇല്ലെന്നും അലീന ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ടെലിവിഷൻ രംഗത്തെ പല താരങ്ങളും ഇപ്പോൾ അലീനക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.