റിസ്പഷൻ കെങ്കേമമാക്കി ആലീസും സജിനും. ചുവന്ന ഗൗണിൽ വജ്രശോഭയോടെ ആലീസ്…റിസ്പഷനെത്തിയത് വൻതാരനിര..

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത് ടെലിവിഷൻ താരം ആലീസ് ഗോമസ് ക്രിസ്റ്റിയുടെ വിവാഹവാർത്തകളാണ്. കഴിഞ്ഞ ദിവസമായിരുന്നു ആലീസിന്റെ വിവാഹം. സജിൻ ആണ് താരത്തിന്റെ നല്ല പാതി. ഇന്ന് തിരുവനന്തപുരത്ത് വഴുതക്കാട് കോട്ടൺഹിൽ സ്കൂളിനടുത്തുള്ള ഒരു ഹാളിൽ വെച്ചാണ് റിസ്പഷൻ നടക്കുന്നത്. അതിസുന്ദരിയായാണ് ആലീസ് റിസപ്‌ഷൻ വേദിയിലെത്തിയത്. താരത്തിന്റെ കോസ്റ്യൂമിൽ വലിയൊരു സർപ്രൈസ് ഉണ്ടെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ചുവന്ന നിറത്തിലുള്ള ഗൗണ്‍

ആണ് ഇന്ന് ആലീസിന്റെ വേഷം. ഗൗണിനൊപ്പം അതിനു ചേർന്ന നക്ലൈസ് മാത്രമാണ് ആടയാഭരണം.വലിയൊരു താരനിരതന്നെയാണ് വിവാഹറിസപ്‌ഷനെത്തിയിട്ടുള്ളത്. എല്ലാവരും ആലീസിനും സജിനുമൊപ്പം ഫോട്ടോസ് എടുക്കുന്നതും ഭക്ഷണം കഴിക്കുന്നതുമുൾപ്പെടയുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അതേ സമയം റിസ്പഷന് വേണ്ടിയുള്ള കോസ്റ്റിയൂം സെലക്ട് ചെയ്യുന്നതുമായിബന്ധപ്പെട്ടുള്ള ഒരു വീഡിയോ ആലീസിന്റെ യൂ ടൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നവംബർ 18 നായിരുന്നു

ആലീസിന്റേയും സജിന്റെയും വിവാഹം. സജിന്റെ സ്വദേശമായ പത്തനംതിട്ട അടൂരിൽ വെച്ച് ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. വിവാഹസമയത്ത് സിനിമാ ടീവി രംഗത്തുനിന്നുള്ള ആൾക്കാരെയൊന്നും കണ്ടില്ലല്ലോ എന്ന് ആരാധകർ പരിഭവം പറഞ്ഞിരുന്നു. എന്നാൽ അതിനുള്ള ഉത്തരമാണ് ഇന്ന് നടക്കുന്ന റിസ്പഷൻ. ടെലിവിഷൻ രംഗത്തുനിന്നുള്ള പ്രമുഖർക്കൊപ്പം സിനിമാരംഗത്തുനിന്നുള്ള പലരും വിവാഹത്തിനെത്തിയിട്ടുണ്ട്. റിസപ്‌ഷൻറെ ദൃശ്യങ്ങളെല്ലാം ആലീസിന്റെ യൂ ടൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്. റിസ്പഷന് മുൻപുള്ള താരത്തിന്റെ ഒരുക്കവും റിസ്പഷൻ

വേദിയിലേക്കുള്ള എൻട്രിയുമെല്ലാം വിഡിയോയിൽ കാണാം. ഇരുവരും ഒന്നിച്ച് കേക്കുമുറിക്കുന്നതും പരസ്പരം മധുരം പങ്കുവെക്കുന്നതുമെല്ലാം ഏറെ സന്തോഷത്തോടെയാണ് ആരാധകർ യൂ ടൂബ് ചാനൽ വഴി കണ്ടുകൊണ്ടിരിക്കുന്നത്. വിവാഹവിശേഷങ്ങൾ പങ്കിടാൻ വേണ്ടി ഒരു മാസത്തിനു മുൻപാണ് ആലീസ് യൂ ടൂബ് ചാനൽ തുടങ്ങിയത്. വിവാഹശേഷമുള്ള ഹണിമൂണിനെപ്പറ്റിയും ആലീസ് മനസുതുറന്നിരുന്നു. ഹണിമൂൺ പെട്ടെന്നുണ്ടായേക്കില്ല എന്നായിരുന്നു താരത്തിന്റെ പ്രതികരണം. പോകും, പക്ഷെ ഡേറ്റ് ഇപ്പോൾ പറയാൻ പറ്റില്ല.

Rate this post
You might also like