ഹാപ്പി ഹണിമൂൺ.. മൂന്നാറിൽ ഹണിമൂൺ ആഘോഷമാക്കി മലയാളികളുടെ പ്രിയതാരം ആലീസും സജിനും.!! [വീഡിയോ] | Alice Christy Honeymoon Trip Video | Alice Christy | Sajin SajiSamuel

മലയാളികളുടെ പ്രിയ സീരിയൽ താരമാണ് ആലിസ് ക്രിസ്റ്റി. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിവാഹത്തെ കുറിച്ചും മറ്റ് വിശേഷങ്ങളുമെല്ലാം ഇൻസ്റ്റഗ്രാം പേജിലൂടെയും തന്റെ യൂട്യൂബ് ചാനൽ ആയ ആലീസ് വേൾഡിലൂടെയും ഒക്കെയാണ് ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ താരം ഹണിമൂണിന് പോകുന്ന വീഡിയോയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ

Alice Christy and Sajin

ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്. മൂന്നാറിന് ആണ് ഇരുവരും ഹണിമൂണിന് പോയിട്ടുള്ളത് വീഡിയോയുടെ തുടക്കം തന്നെ മൂന്നാറിലേക്കുള്ള വഴിയിൽ കാണുന്ന ഒരു വെള്ളച്ചാട്ടത്തിന് മുൻപിൽ നിന്നാണ് ഇരുവരും പങ്കുവെച്ചു തുടങ്ങിയിട്ടുള്ളത്. മഞ്ഞ ടീഷർട്ടിൽ ബ്ലൂ ജീൻസിലും തനി മോഡേൺ ലുക്കിലാണ് ആലിസ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. നിഷ്കളങ്കത നിറഞ്ഞ ചിരിയോടെയും കുട്ടിത്തം

Alice Christy and Sajin1

തുളുമ്പുന്ന വർത്തമാനം കൊണ്ടും ആരാധകരുടെ ഹൃദയം കീഴടക്കാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്. മൂന്നാറിലെ റിസോർട്ടിൽ വെച്ച് ആലീസിനെ സിമ്മിങ് പൂളിൽ സജിൻ തള്ളിയിടാൻ പോകുന്നതും. സജിനുമൊത്ത് ആലീസ് ഹാപ്പി ഹണിമൂൺ എന്നെഴുതിയ കേക്ക് മുറിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. ഒരു ചെറിയ വീടിന്റെ ലുക്കിൽ ഉള്ള റൂം ആണ്. ഇവരുടേത് പ്രണയ വിവാഹമാണോ

എന്ന ആരാധകർക്ക് സംശയമുണ്ടെങ്കിലും അല്ലെന്ന് ഇരുവരും വ്യക്തമാക്കി യിട്ടുള്ളതാണ്. ഒരു കോമണ്‍ സുഹൃത്ത് വഴി പരിചയപ്പെട്ട സജിനും ആലീസും വീട്ടുകാരുടെ സമ്മതത്തോടെ തന്നെയാണ് വിവാഹിതരായത്. വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണെന്ന് ഇരുവരും പലപ്പോഴും ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്നു. വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പറയാന്‍ വേണ്ടി മാത്രമായിരുന്നു

ആലീസ് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയതത്. എന്നാൽ യൂട്യൂബ് ചാനൽ വഴിതാരത്തിന്റെ വിവാഹം സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആയി മാറുകയായിരുന്നു. നവംബര്‍ 18 ന് ആയിരുന്നു വിവാഹം. പിന്നീട് വീട്ടിലെ ഓരോ ചെറിയ വിശേഷങ്ങളും കല്യാണത്തിന് ഗിഫ്റ്റ് കിട്ടിയ ഗിഫ്റ്റുകൾ ആൺ ബോക്സ് ചെയ്യുന്നതുമൊക്കെ താരം തന്റെ യൂട്യൂബ് ചാനലീലുടെ പങ്കു വയ്ക്കുകയും ആരാധകർ

ഏറ്റെടുക്കുകയായിരുന്നു. മില്യൻ കണക്കിന് വ്യൂവേഴ്സ് ആണ് താരത്തിന്റെ വീഡിയോക്ക് ഉള്ളത്. മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ക്രിസ്റ്റിയുടെ മിനിസ്ക്രീൻ അരങ്ങേറ്റം. പിന്നീട് നിരവധി സീരിയലിലൂടെ ആലീസ് ശ്രദ്ധിക്കപ്പെടുകയായിരുന്നു. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിയ്ക്കുന്നത്.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe