നടി ആലീസ് ക്രിസ്റ്റിയുടെ വീട്ടിലേക്ക് പുതിയൊരു അംഗമെത്തി; പുതിയ വിശേഷങ്ങൾ പങ്കുവെച്ച് താരം!! | Alice Christy bought new BMW 5 series car

Alice Christy : കുടുംബപ്രേക്ഷകർക്കിടയിലെ ജനപ്രിയ താരമാണ് ആലീസ് ക്രിസ്റ്റി. മലയാളം ചലച്ചിത്ര – സീരിയൽ ഇൻഡസ്ട്രിയിൽ സജീവമായ അഭിനേത്രിയും മോഡലുമായ ആലീസ്, നിരവധി മലയാളം ടിവി സീരിയലു കളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ‘മിസിസ് ഹിറ്റ്‌ലർ’ എന്ന സീരിയലിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത

‘മഞ്ഞുരുകും കാലം’ എന്ന മലയാളം ടെലിവിഷൻ സീരിയലിലൂടെയാണ് ആലീസ് ടെലിവിഷൻ പ്രേക്ഷകർ ക്കിടയിൽ ശ്രദ്ധ നേടുന്നത്. പിന്നീട് ‘സ്ത്രീപദം’, ‘കസ്തൂരിമാൻ’ തുടങ്ങി നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 2021 നവംബർ 18 ന് പത്തനംതിട്ട സ്വദേശിയായ സജിൻ സാമുവലുമായി ആലീസ് വിവാ ഹിതയായി. ശേഷം, ‘ആലീസ് ക്രിസ്റ്റി’ എന്ന യൂട്യൂബ് ചാനലിലൂടെ നടി യൂട്യൂബ് പ്രേക്ഷകരിലേക്കെത്തി.

Alice Christy bought new BMW 5 series car 2
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

തന്റെ, കുടുംബ വിശേഷങ്ങളും യാത്ര വിശേഷങ്ങളും ഭർത്താവു മൊത്ത് പങ്കുവെ ക്കുന്ന ആലീസിന്റെ വീഡിയോകൾ വലിയൊരു വിഭാഗം പിന്തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം, ദമ്പതികൾ തങ്ങളുടെ വീട്ടിലേക്ക് എത്തിയ പുതിയൊരു അംഗത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. F10 BMW 5 series ആഡംബര കാർ സ്വന്തമാക്കിയിരി ക്കുകയാണ് ആലീസ്. വാഹനം പരിചയപ്പെടുത്തുന്ന ഒരു ഷോർട്ട് വീഡിയോ ആണ് നടി പങ്കുവെച്ചിരിക്കുന്നത്.

മുഴുവൻ വീഡിയോ ഉടൻ വരുമെന്നും അറിയിച്ചിട്ടുണ്ട്. ഒരു ഹൈബ്രിഡ് ഡ്രൈ വ്ട്രെയിൻ, ടർബോചാർജ്ഡ് V8 എഞ്ചിൻ, 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ, ആക്റ്റീവ് റിയർ-വീൽ സ്റ്റിയറിംഗ്, ഇലക്ട്രിക് പവർ സ്റ്റിയറിംഗ്, ഡബിൾ വിഷ്ബോൺ ഫ്രണ്ട് സസ്പെൻഷൻ, ഒരു LCD ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ യാണ് F10 BMW 5 series-ന്റെ വിശേഷണങ്ങൾ. ഏകദേശം 70 ലക്ഷം രൂപയാണ് കേരളത്തിൽ F10 BMW 5 series-ന്റെ എക്സ്-ഷോറൂം വില. Alice Christy bought new BMW 5 series car..

You might also like