
മകൾക്കൊപ്പം ഒന്നാം വിവാഹ വാർഷികം ആഘോഷമാക്കി ആലിയയും രണ്‍ബീറും.. സന്തോഷം പങ്കുവെച്ച് ആലിയ ഭട്ട്.!! | Alia Bhatt Ranbir Kapoor First Wedding Anniversary Celebration Viral Entertainment News Malayalam
Alia Bhatt Ranbir Kapoor First Wedding Anniversary Celebration Viral Entertainment News Malayalam
Alia Bhatt Ranbir Kapoor First Wedding Anniversary Celebration Viral Entertainment News Malayalam : നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് രൺബീർ കപൂർ. ഹിന്ദി ചലച്ചിത്ര മേഖലയിലെ പ്രമുഖ നായകന്മാരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ഇദ്ദേഹം. നായകനായും മറ്റു വേഷങ്ങളിലും തന്റെ പ്രതിഭ തെളിയിക്കാൻ ഇദ്ദേഹത്തിന് സാധിച്ചു. താരം വിവാഹം ചെയ്തിരിക്കുന്നത് ഹിന്ദി സിനിമകളിലെ പ്രമുഖ നായികന്മാരിൽ ഒരാളായ ആലിയ ഭട്ടിനെ തന്നെയാണ്.
സംവിധായകനായ മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും പുത്രിയാണ് ആലിയ. കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന സിനിമയിലാണ് ആലിയ നായികയായി ആദ്യം അഭിനയിക്കുന്നത്. ഒരു അഭിനയത്രി മാത്രമല്ല നല്ലൊരു ബിസിനസുകാരിയും ഗായികയും കൂടിയാണ് ആലിയ. രൺബീർ കപൂറും ആലിയ ഭട്ടും ഏറ്റവും ഒടുവിൽ ഒന്നിച്ച് അഭിനയിച്ച് തീയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച സിനിമയാണ് ബ്രഹ്മസ്ത്ര. ഈ ചിത്രം വലിയ വിജയമാണ് നേടിയത്.

രൺബീർ കപൂറിനും ആലിയക്കും ഒരു മകളുണ്ട്. ബോളിവുഡ് സിനിമ മേഖലയിലെ ഏറ്റവും നല്ല താര ജോഡികളിൽ ഒരാളാണ് രൺബീറും ആലിയും. 2022 നവംബർ ആറാം തീയതിയാണ് നടി തന്റെ കുഞ്ഞിന് ജന്മം നൽകിയത്. റാഹ കപൂർ എന്നാണ് ഇവരുടെ ഏക മകൾക്ക് പേര് വെച്ചിരിക്കുന്നത്. റാഹ എന്ന പേരിന്‍റെ അർഥം സന്തോഷം, സമാധാനം തുടങ്ങിയവയാണ്. തന്റെ ഗർഭകാലത്തും ആലിയ സിനിമ മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു. ലിസ്റ്റ് ചെയ്തിരുന്ന എല്ലാ ഷൂട്ടുകളും തീർത്ത ശേഷമാണ് തന്റെ ഗർഭ അവധി എടുത്തത്.
ആലിയയുടെ ഗർഭകാലഘട്ടവും കുഞ്ഞിന്റെ വിശേഷവും സമൂഹമാധ്യമങ്ങളിൽ വളരെയധികം വൈറലായിരുന്നു. എന്നാൽ ഇപ്പോൾ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത് മറ്റൊരു വിശേഷമാണ്. ഇരുവരുടെയും ഒന്നാം വിവാഹ വാർഷികത്തിന്റെ ചിത്രങ്ങളാണ് ഇവർ തങ്ങളുടെ ഔദ്യോഗിക പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഇവർ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രത്തിന് താഴെ ആയി ആശംസകൾ രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്.