വീണു പോയേക്കാം, എന്നാലും തളരില്ല; തരംഗമായി അജിത്തിന്റെ ബൈക്ക് സ്റ്റണ്ട് വീഡിയോ.. കയ്യടിച്ച് ആരാധകർ.!! | Ajith Kumar New Movie | Valimai Making Video

സൗത്ത് ഇന്ത്യൻ സിനിമയിലെ പ്രിയപ്പെട്ട നടനാണ് അജിത്ത്. തല അജിത്തെന്ന് സിനിമാ ലോകം ഓമന പേരിട്ട് വിളിക്കുന്ന താരത്തിന് ഹേറ്റേഴ്‌സ് ഇല്ല എന്നത് ഒളിച്ച് വെയ്ക്കാൻ കഴിയാത്ത സത്യമാണ്. സോഷ്യൽ മീഡിയയിൽ ഒന്നും അധികം പ്രത്യക്ഷ പെടാത്ത സ്വഭാവമാണ് അജിത്തിൻ്റെത്. എന്നാൽ താരത്തിൻ്റെ ജീവിതത്തിലെ പല വിശേഷപ്പെട്ട കാര്യങ്ങളും ആരാധകർ അറിയാറുണ്ട്. അത്തര ത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

വലിമൈ എന്ന ചിത്രത്തിൻ്റെ മേക്കിംഗ് വീഡിയോ ആണ് ഇപ്പോൾ ജനങ്ങൾക്കിടയിൽ ചർച്ചാ വിഷയം ആയിരിക്കുന്നത്. അജിത്ത് കുമാർ നായനാകുന്ന ചിത്രത്തിലെ ഒരു ബൈക്ക് സ്റ്റണ്ട് ആണ് പുറത്ത് വന്നിരിക്കുന്നത്. അജിത്തിൻ്റെ തകർപ്പൻ ആക്ഷൻ കഥാപാത്രം ചിത്രത്തിൽ ഉണ്ടാവും എന്നത് ഈ വീഡിയോയിലൂടെ വ്യക്തമാണ്. ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങളും ചില ലൊക്കേഷൻ പിന്നാമ്പുറ കാഴ്ചകളുമാണ് വീഡിയോയിൽ ഉള്ളത്. മൂന്ന്

മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ വൈറൽ ആയി മാറികഴിഞ്ഞു. സിനിമയുടെ ചിത്രീകരണത്തിനിടെ അജിത്തിന് രണ്ട് തവണ പരിക്ക് സംഭവിച്ചത് നേരത്തെ വാർത്ത യായത് ആയി രുന്നു. അതിന് ശേഷമാണ് ഈ പുതിയ വീഡിയോ വന്നെത്തിയത്. ഡ്യൂപ്പ് ഇല്ലാതെ തന്നെയാണ് അജിത്ത് സ്റ്റണ്ട് സീനിൽ അഭിനയിച്ചിരിക്കുന്നത്. ഒരുപാട് പ്രാവശ്യം വീണ ശേഷമാണ് അടുത്ത തവണ ഞെട്ടിക്കുന്ന ആക്ഷൻ രംഗം ഉടെടുത്തത്. ഐപിഎസ് ഓഫീസറുടെ

വേഷത്തിലാണ് ചിത്രത്തിൽ അജിത് അഭിനയിക്കുന്നത്. എച്ച് വിനോദാണ് വലിമൈ യുടെ സംവിധാ യകൻ. പാർവൈ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ ലോകത്ത് സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് വിനോദ്. നേർകൊണ്ട കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നി വര്‍ ചിത്ര ത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരമായ ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി വലിമൈയ്ക്കുണ്ട്.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe