അജിത്തിനെ കെട്ടിപിടിച്ച് ശാലിനി! സന്തോഷകരമായ 23 വർഷത്തെ ദാമ്പത്യം; സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് അജിത്തും ശാലിനിയും.!! | Ajith Kumar And Shalini Celebrate 23rd Wedding Anniversary Viral News Malayalam

Ajith Kumar And Shalini Celebrate 23rd Wedding Anniversary Viral News Malayalam

Ajith Kumar And Shalini Celebrate 23rd Wedding Anniversary Viral News Malayalam : പ്രേക്ഷകരുടെ പ്രിയതാര ജോഡികളാണ് ശാലിനിയും അജിത്തും. ബേബി ശാലിനി എന്ന പേരിൽ സിനിമ ലോകത്ത് എത്തുകയും തുടർന്ന് നായികയായി സിനിമയിൽ നിറഞ്ഞു നിൽക്കുകയും ചെയ്ത താരമാണ് ശാലിനി. നവോദയ അപ്പച്ചൻ നിർമ്മിച്ച ജയറാം നായകനായ എന്റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക് എന്ന ചിത്രത്തിലൂടെയാണ് ശാലിനി സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. മലയാളത്തിൽ കൂടാതെ തമിഴ് കന്നട തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു.

അനിയത്തിപ്രാവ് എന്ന കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിൽ നായികയായി പിന്നീട് പ്രേക്ഷകർക്ക് മുൻപിലേക്ക് താരം കടന്നുവന്നു. ഇന്ന് മലയാളി പ്രേക്ഷകർ ഹൃദയത്തിൽ ഏറ്റുന്ന ഒരുപിടി നായികമാരിൽ ഒരാളാണ് ശാലിനി. താരത്തിന്റെ ഭർത്താവാണ് തെന്നിന്ത്യൻ സിനിമാതാരമായ അജിത്ത്. 90 കളിൽ തമിഴ് സിനിമകളിൽ നായകനായി നിറഞ്ഞു നിന്ന വ്യക്തിയാണ് അജിത്ത്. തമിഴ് ചിത്രമായ കാതൽ കോട്ടയാണ് അജിത്തിന്റെ ഏറ്റവും അധികം ശ്രദ്ധേയമായ ചിത്രം. പിന്നീടങ്ങോട്ട് നിരവധി ചെറുതും വലുതുമായ ചിത്രങ്ങളിലൂടെ താരം പ്രേക്ഷകന് പ്രിയങ്കരനായി മാറി.

അജിത്തിനെ കെട്ടിപിടിച്ച് ശാലിനി! സന്തോഷകരമായ 23 വർഷത്തെ ദാമ്പത്യം; സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് അജിത്തും ശാലിനിയും.!! | Ajith Kumar And Shalini Celebrate 23rd Wedding Anniversary Viral News Malayalam

അജിത്തുമായുള്ള വിവാഹ ശേഷമാണ് ശാലിനി സിനിമ ലോകത്തു നിന്നും ഇടവേള എടുക്കുന്നത്. ഇരുവരുടെയും സ്നേഹ പൂർണ്ണമായ ദാമ്പത്യമാണ്. ഇരുവരും തങ്ങളുടെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. എല്ലാ കുടുംബ വിശേഷങ്ങളും താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അനുഷ്ക, അദ്വിക് രണ്ട് മക്കളാണ് ഇരുവർക്കും ഉള്ളത്. അജിത്തിനെയും ശാലിനിയും വിശേഷങ്ങൾ അറിയാൻ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്.

ഇപ്പോഴിതാ താരങ്ങൾ പങ്കുവെച്ച് പുതിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷക ശ്രെദ്ധ നേടുന്നത്. ഇരുവരുടെയും 23 ആം വിവാഹ വാർഷിക ചിത്രങ്ങളാണ് ഇവ. വളരെ മനോഹരമായ ഒരു ഫോട്ടോ പങ്കുവെച്ചു കൊണ്ടാണ് ഇരുപത്തിമൂന്നാം വിവാഹ വാർഷികം ആരാധകരെ ഇവർ അറിയിച്ചിരിക്കുന്നത്. പരസ്പരം മുഖത്തോട് മുഖം ചേർത്തു വച്ചിരിക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 23 yrs എന്ന അടികുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും ഇരുവർക്കും ആശംസകൾ രേഖപ്പെടുത്തുന്നുണ്ട്.

4.5/5 - (2 votes)
You might also like