Ajaz Patel : പത്തിൽ പത്തുമായി അജാസ് പട്ടേൽ : ഇത് അപൂർവ്വ റെക്കോർഡ്; അജാസ് പട്ടേലിന് ഒരു ഇന്നിങ്സിൽ 10 വിക്കറ്റ്.!!

ക്രിക്കറ്റ്‌ ലോകത്ത് ഒരിക്കൽ കൂടി ഞെട്ടിക്കുന്ന പ്രകടനവുമായി കിവീസ് സ്പിൻ ബൗളർ അജാസ് പട്ടേൽ. ഇന്ത്യക്ക് എതിരായ മുംബൈ ക്രിക്കറ്റ്‌ ടെസ്റ്റിൽ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വംശജനായ സ്പിൻ ബൗളർ അജാസ് പട്ടേൽ. ഒന്നാം ഇന്നിങ്സിൽ 10 വിക്കറ്റുകൾ വീഴ്ത്തി ചരിത്രം സൃഷ്ടിച്ച താരം ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിൽ ഈ റെക്കോഡിലേക്ക്

ajaz patel

എത്തുന്ന മൂന്നാമത്തെ മാത്രം ബൗളറായി മാറി. രണ്ടാം ദിനത്തിൽ വീണ 6 ഇന്ത്യൻ വിക്കറ്റുകൾ അടക്കം ആകെ ഒന്നാം ഇന്നിങ്സിലെ 10 വിക്കറ്റുകളും വീഴ്ത്തിയ അജാസ് പട്ടേൽ ജിം ലേക്കർ, അനിൽ കുംബ്ല എന്നിവർക്ക് ശേഷം ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് വീഴ്ത്തുന്ന ആദ്യത്തെ താരമായി മാറി. കൂടാതെ ഒരു കിവീസ് താരത്തിന്റെ

ടെസ്റ്റ്‌ ഇന്നിങ്സിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇത് മാറി. മുംബൈ സ്വദേശിയായ അജാസ് പട്ടേൽ ഈ സ്റ്റേഡിയത്തിലാണ് കളിച്ച് വളർന്നത് എല്ലാം. ഇപ്പോൾ അതേ മണ്ണിൽ ഇന്ത്യക്ക് എതിരെ ചരിത്രം സൃഷ്ടിക്കുകയാണ് താരം. ഈ നേട്ടത്തിന് താരത്തിന് കയ്യടികൾ നൽകുകയാണ് ക്രിക്കറ്റ്‌ ലോകം. ഇന്ത്യൻ താരങ്ങൾ അടക്കം താരത്തിന് കയ്യടികളും പ്രശംസയും നൽകി.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe