Ajaz Patel : എതിർ ടീമിന്റെ വീരപുത്രനെ അഭിനന്ദിച്ച് രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീമംഗകൾ ന്യൂസിലാൻഡ് ഡ്രസ്സിംഗ് റൂമിൽ. | അജാസ് പട്ടേൽ

മുംബൈയിൽ ജനിച്ച ന്യൂസിലൻഡ് ഇടംകൈയ്യൻ സ്പിന്നർ അജാസ് പട്ടേൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് ചരിത്രം കുറിച്ചു. ഒരു ഇന്നിംഗ്സിൽ 10 വിക്കറ്റ് നേട്ടവുമായി ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിന്റെ ചരിത്രത്തിൽ അജാസ് പട്ടേൽ ഇടംനേടിയപ്പോൾ, ഒരു ടെസ്റ്റ് ഇന്നിംഗ്‌സിൽ 10 വിക്കറ്റും വീഴ്ത്തുന്ന ക്രിക്കറ്റ് ചരിത്രത്തിലെ മൂന്നാമത്തെ ബൗളറായി കിവി ബൗളർ മാറി. ഇംഗ്ലണ്ടിന്റെ ജിം ലേക്കർ, ഇന്ത്യയുടെ അനിൽ കുംബ്ലെ എന്നിവർക്കൊപ്പമാണ് അദ്ദേഹം പട്ടികയിൽ ഇടംപിടിച്ചത്.

അന്തരിച്ച ജിം ലേക്കറിനും ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെക്കുമൊപ്പം ‘എലൈറ്റ് ലിസ്റ്റിൽ’ ചേർന്ന കിവി സ്പിന്നർ, രണ്ടാം ടെസ്റ്റിൽ 12 മെയ്ഡൻ ഓവർ ഉൾപ്പടെ 42.5 ഓവറിൽ 119 റൺസ് വഴങ്ങിയാണ് 10 വിക്കറ്റ് നേട്ടം കൊയ്തത്. ചരിത്ര പുസ്തകങ്ങളിൽ ലേക്കറിനും കുംബ്ലെയ്‌ക്കുമൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ താൻ വളരെ സന്തോഷവാനാണെന്ന് മത്സര ശേഷം അജാസ് പട്ടേൽ പറഞ്ഞു. “ഇവിടെ മുംബൈയിൽ ഇങ്ങനെ ഒരു നിമിഷം ഉണ്ടാകാനായിരിക്കും ഇന്നലെ ആകാശത്ത് എല്ലാ നക്ഷത്രങ്ങളും തിളങ്ങി നിന്നത് എന്ന് ഞാൻ കരുതുന്നു.

Ajas Patel Wicket

ഞാൻ ജനിച്ച ഇടം, ഇവിടെ തിരിച്ചെത്താനും, ഏറെ പ്രത്യേകതകളുള്ള ഒരു നേട്ടം കൈവരിക്കാൻ കഴിഞ്ഞതിലും ഞാൻ സന്തോഷവാനാണ്, ” രണ്ടാം ദിനം മത്സരം അവസാനിച്ച ശേഷം അജാസ് പട്ടേൽ പറഞ്ഞു. രണ്ടാം ദിവസത്തെ കളിയുടെ അവസാനം ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. തുടർന്ന്, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്, പേസർ മുഹമ്മദ് സിറാജ് എന്നിവർ സ്പിന്നറെ അഭിനന്ദിക്കാൻ ന്യൂസിലൻഡ് ഡ്രസ്സിംഗ് റൂമിലെത്തി. അവിസ്മരണീയമായ ഒരു സായാഹ്നമായിരുന്നു ഇന്ന് പട്ടേലിന്.

എന്നാൽ, അജാസ് പട്ടേലിന്റെ പ്രകടനത്തിൽ അധികനേരം സന്തോഷിക്കാൻ സന്ദർശകർക്ക് ആയുസ്സുണ്ടായിരുന്നില്ല. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 325 പിന്തുടർന്ന് ഇറങ്ങിയ കിവികൾ ആദ്യ ഇന്നിംഗ്സിൽ വെറും 62 റൺസിന് കൂടാരം കയറി. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 69 റൺസ് എന്ന നിലയിലാണ്. പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരം ഓപ്പണറായി ഇറങ്ങിയ ചേതേശ്വർ പൂജാര (29), ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സിൽ 150 റൺസെടുത്ത മായങ്ക് അഗർവാൾ (38) റൺസുമായും ക്രീസിലുണ്ട്. നിലവിൽ ആതിഥേയരുടെ ലീഡ് 332 ആയി ഉയർന്നു.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe