സിനിമയെ സ്നേഹിച്ച് പ്രിയ നടി; ഐഷ്വര്യ ലക്ഷ്മിയുടെ പുതുപുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നു !! | Aishwarya Lekshmi latest photos

Aishwarya Lekshmi latest photos malayalam : ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാളി മനസ്സിൽ ചെക്കറിയ നായികയാണ് ഐശ്വര്യലക്ഷ്മി.മലയാള ചലച്ചിത്രനടിയും മോഡലുയ ഐശ്വര്യ 1990 സെപ്റ്റംബർ 6ന് തിരുവനന്തപുരം ജില്ലയിലാണ് ജനിച്ചത്.ഹോളി ഏഞ്ചൽസ് ഐ.എസ്.സി. സ്കൂളിലെ പഠനശേഷം എറണാകുളത്തെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും എം.ബി.ബി.എസ്. ബിരുദം നേടി.

Aishwarya Lekshmi latest photos

ബിരുദ പഠനകാലത്തു തന്നെ മോഡലിംഗ് തുടങ്ങിയിരുന്ന താരം കൊച്ചിയിൽ ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആദ്യ സിനിമയിലേക്ക് അവസരം ലഭിച്ചത്. 2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. 2017-ൽ പുറത്തിറങ്ങിയ മായാനദിയാണ് ഐശ്വര്യയുടെ രണ്ടാമത്തെ ചലച്ചിത്രം.വിജയസൂപ്പറും പൗര്ണമിയും, ബ്രോതെര്സ് day,

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

കാണെക്കാ ണെ,പൊന്നിയൻ സെൽവൻ തുടങ്ങിയ ചിത്രങ്ങൾ ഐശ്വര്യ ഐശ്വര്യയുടെ കരിയിലെ മികച്ച ചിത്രങ്ങൾ ആണു.തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി ആരാധകാരുമായി പങ്കുവെക്കാറുള്ള താരം തന്റെ ഏറ്റവും പുതിയ ചിത്രമായ കുമാരിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു പങ്കുവെച്ച ചിത്രങ്ങൾ ആണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.. വെള്ളയിൽ കറുത്ത നിറങ്ങൾ കലർന്ന വസ്ത്രത്തിൽ അതി സുന്ദരിയാണ് താരം പ്രത്യക്ഷപെട്ടിരിക്കുന്നത്.

ഫാഷൻ ഡിസൈനർ ആയ സ്മിജി ഡിസൈൻ ചെയ്തിരിക്കുന്ന വസ്ത്രങ്ങൾ ആണു ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങുകളിൽ താരത്തെ കൂടുതൽ സുന്ദരിയാകുന്നത്. നിർമൽ സഹദേവൻ സംവിധാനം ചെയ്യുന്ന കുമാരി ഒരു ഹോറർ ചിത്രമാണ്. ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ഒക്ടോബർ റിലീസ് ആയി തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജാക്സ് ബിജോയ്‌ ആണു. ചിത്രത്തിന്റെ ott സ്ട്രീമിങ് നവംബർ 18 മുതൽ netflix വഴി ആരംഭിക്കും.

You might also like