എത്ര കുട്ടികൾ വേണമെന്നാണ് ആഗ്രഹം.? ഡയറക്ടർ സാറേ ഒരു ചാൻസ് തരാവോ.? അഹാനയുടെ ലൈവിൽ കുഴപ്പിക്കുന്ന ചോദ്യങ്ങളുമായി കാളിദാസ്.!!

മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് അഹാന കൃഷ്ണ. അഭിനയത്രിക്കൊപ്പം തന്നെ മോഡലിങ്ങിലും ഏറെ സജീവമാണ് താരം. നായിക എന്നതിന് അപ്പുറത്തേയ്ക്ക് സംവിധായിക എന്ന പദവിയിലേക്ക് കൂടി ചുവടുറപ്പിച്ചിരിക്കുകയാണ് അഹാന ഇപ്പോൾ. കഴിഞ്ഞ ദിവസമാണ് താൻ സംവിധാനത്തിലേക്കും ചുവടുവെച്ച വിവരം ആരാധകർക്കു വേണ്ടി പങ്കു വെച്ചത്. തോന്നൽ എന്ന് പേര് നൽകിയിരിക്കുന്ന മ്യൂസിക്ക് ആൽബം സംവിധാനം

ചെയ്തുകൊണ്ടാണ് അഹാനയുടെ ആദ്യ സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. പിറന്നാൾ ദിനത്തിൽ മ്യൂസിക്ക് വീഡിയോയുടെ ഫസ്റ്റ്ലുക്കും അഹാന പങ്കുവെച്ചിരുന്നു. പിറന്നാൾ ആഘോഷിക്കുന്ന താരത്തിന്റ ലെെവിനിടെ ഒരു കുഞ്ഞിന് ജന്മം നൽകുന്ന പ്രതീതിയാണ് എനിക്ക് ഇപ്പോഴുള്ളത്. ആ വീഡിയോ നിങ്ങളിലേക്ക് എത്തിക്കാനും നിങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ കേൾക്കാനും ഞാൻ ആകാംഷയിലാണന്നും ഒരു കുഞ്ഞിന് ജന്മം നൽകുന്ന

അനുഭൂതിയാണ് സ്വന്തമായി എന്തെങ്കിലും ചെയ്ത് റിലീസിന് വേണ്ടി കാത്തിരിക്കുമ്പോൾ ഉണ്ടാകുന്നതെന്ന് അഹാന പറഞ്ഞിരുന്നു. ഇതിന് കമന്റായാണ് നിങ്ങൾ എത്ര കുട്ടികൾക്ക് ജന്മം നൽകാൻ ആണ് ആ​ഗ്രഹിക്കുന്നത് എന്ന ചോദ്യവുമായാണ് നടൻ കാളിദാസ് ജയറാം എത്തിയത്. താരത്തിന്റെ ചോദ്യം കേട്ട് ‘നീ ചോദിച്ചത് വളരെ നല്ലൊരു ചോദ്യമാണന്നും ഈ സാഹചര്യത്തിന് ചേർന്ന ചേദ്യമാണന്നും. ആദ്യം നീ എത്ര കുട്ടികൾക്ക് ജന്മം നൽകാനാണ്

ആ​ഗ്രഹിക്കുന്നത് എന്ന് പറയാനും പറഞ്ഞു എന്നിട്ട്. ഞാൻ പറയാം എന്നായിരുന്നു മറുപടി നൽകിയത്. കൂടാതെ ഡയറക്ടർ സർ…. ഒറു ചാൻസ് തരുമോ എന്നും കാളിദാസ് കമന്റിലൂടെ ചോദിച്ചിരുന്നു. അതിന് അഹാന നൽകിയ മറുപടി ഇങ്ങനെയായിരുന്നു ‘നമ്മൾ രണ്ടുപേരും വിഷ്യൽ കമ്യൂണിക്കേഷനാണ് പഠിച്ചത്. നീ സംവിധാനം ചെയ്യുമ്പോൾ എനിക്ക് ചാൻസ് താ… അങ്ങനെയെങ്കിൽ ‍ഞാൻ സംവിധാനം ചെയ്യുമ്പോൾ നിനക്കും ചാൻസ് തരാം’ എന്നായിരുന്നു.

Rate this post
You might also like