മനോഹരം അതി മനോഹരം; ഓഫ് വൈറ്റ് സാരിയിൽ ദേവതയെ പോലെ തിളങ്ങി അഹാന കൃഷ്ണ !! | Ahaana Krishna latest photoshoot malayalam
Ahaana Krishna latest photoshoot malayalam : ഫാഷൻ ട്രെൻഡ് മികച്ച രീതിയിൽ പിന്തുടരുന്ന മലയാള സിനിമയിലെ താരങ്ങളിൽ മുൻനിരയിൽ തന്നെയുള്ള ആളാണ് അഹാന കൃഷ്ണ. അഹാനയുടെ ശേഖരത്തിലുള്ളത് വളരെ വെറൈറ്റിയും കൂടാതെ യുണീക്കുമായ വസ്ത്രങ്ങളാണ്. സിമ്പിൾ ലുക്കിൽ ഇൻസ്റ്റഗ്രാം സ്റ്റോറികളിലും മറ്റും പ്രത്യക്ഷപ്പെടാറുള്ള താരമാണ് അഹാന. ഇടയ്ക്ക് കിടിലൻ ഡിസൈനർ വസ്ത്രങ്ങളിലുള്ള ഫോട്ടോ ട്ഷൂട്ടുകളുമായി രംഗത്ത് വരാറുണ്ട് താരം. ഇപ്പോൾ അത്തരത്തിലൊന്നാണ് സോഷ്യൽ മീഡിയ ആരാധകരുടെ ശ്രദ്ധ കവരുന്നത്.
ഇപ്പോൾ വൈറൽ ആകുന്നത് ന്യൂ ഇയറിനോട് അനുബന്ധിച്ച് അഹാന ചെയ്ത ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആണ്. അഹാന തിരഞ്ഞെടുത്തത് വെളുത്ത ഓർഗാനസ സാരിയാണ്. കൂടാതെ സാരിയിൽ മനോഹരമായ ഹാൻഡ് വർക്കുളും ചെയ്തിട്ടുണ്ട്. തിളങ്ങുന്ന തുണിയിൽ ചെയ്ത ജാക്കറ്റ് മുഴുവൻ ലുക്കിനെ എൻഹാൻസ് ചെയ്യുന്നതായി കാണാം.

വളരെ മിനിമൽ ആഭരണങ്ങൾ അണിഞ്ഞാണ് താരം ചിത്രത്തിൽ എത്തിയത്. ഫോട്ടോഗ്രാഫർ അഭിജിത്ത് അനിൽ കസ്തൂരി ചിത്രങ്ങൾ പകർത്തിയത്. മേക്കപ്പ് ചെയ്തിരിക്കുന്നത് ബ്രഹ്മ ഹെയർ ആൻഡ് മേക്കപ്പിന്റെ അമല ബ്രഹ്മനന്ദൻ ആണ്. സാരി ഒരുക്കിയിരിക്കുന്നത് ഷെയിൻ ബിന്നിയാണ്. ഓർഗാനസ ഒരുക്കിയ ഈ സാരിയുടെ വില 35,000 രൂപയാണ്.
അഹാനയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ അടി’ ‘നാന്‍സി റാണി’ എന്നിവയാണ്. അഹാന അവസാനമായി അഭിനയിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലിംസിന്റെ ചിത്രമായ അടിയില്‍ ആണ്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തിയത്. ഈ ചിത്ത്രിന്റെ പോസ്റ്റര്‍ അഹാനയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കൂടാതെ ’മീ, മൈസെല്‍ഫ് ആന്‍ഡ് ഐ’ എന്ന ഒരു വെബ് സീരീസിലും അഹാന അഭിനയിച്ചിരുന്നു. യൂട്യുബിലൂടെ പുറത്തിറങ്ങിയ സീരീസ് നല്ല പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്ന് നേടിയത്.