നീല കണ്ണുള്ള ചീറ്റ പുലി; കണ്ടു കഴിഞ്ഞാൽ പിന്നെ കണ്ണെടുക്കില്ല അത്രയും മനോഹരം; അഹാന പണ്ടേ സൂപ്പറാണ് !! | Ahaana Krishna latest photos in leopard dress malayalam

Ahaana Krishna latest photos in leopard dress malayalam : എക്കാലത്തും ഫാഷൻ ലോകത്ത് നിറഞ്ഞു നിൽക്കുന്നവയാണ് ആനിമൽ പ്രിന്റ്, ഫ്ലോറൽ പ്രിന്റ് എന്നീ തരത്തിലുള്ള വസ്ത്രങ്ങൾ. ഇത്തരത്തിലുള്ള വസ്ത്രങ്ങളാണ് ബോഹീമിയൻ തീമിലും മറ്റും സംഘടിപ്പിക്കുന്ന പരിപാടികൾക്കും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കാറുള്ളത്. കാഷ്വൽ ലുക്കിനൊപ്പം ക്ലാസ്സി ലുക്കും ഇവ നൽകുമെന്നതാണ് ഈ ഡ്രെസ്സിന്റെ വലിയ സവിശേഷത. അതിൽ തന്നെ ചീറ്റ പ്രിന്റ് വരുന്ന വസ്ത്രങ്ങൾക്ക് ഒരുപാട് ആരാധകർ ഉണ്ട്.

ചീറ്റ പ്രിന്റിൽ വരുന്ന ഷർട്ടുകൾ ആണ് ഇന്ന് ഫാഷൻ വിപണിയെ ഭരിക്കുന്ന ട്രെൻഡുകളിൽ ഒന്ന്.ഫാഷൻ ട്രെൻഡ് ഏറ്റവും മികച്ച രീതിയിൽ പിന്തുടരുന്ന മലയാള സിനിമയിലെ താരങ്ങളിൽ മുൻ നിരയിൽ തന്നെയുണ്ടാകും അഹാന കൃഷ്ണ. വളരെ വെറൈറ്റിയും യുണീക്കുമായ വസ്ത്രങ്ങൾ ആണ് അഹാനയുടെ ശേഖരത്തിൽ ഉള്ളത്. വളരെ സിമ്പിൾ ലുക്കിൽ ഇൻസ്റ്റഗ്രാം സ്റ്റോറികളിലും മറ്റും പ്രത്യക്ഷപ്പെടാറുള്ള താരം ഇടയ്ക്ക് കിടിലൻ ഡിസൈനർ വസ്ത്രങ്ങളിലുള്ള ഫോട്ടോ ഷൂട്ടുകളും ചെയ്യുന്നത് കാണാം.

Ahaana Krishna latest photos in leopard dress malayalam

ഇപ്പോൾ ശ്രദ്ധ നേടുന്നത് ചീറ്റ പ്രിന്റിലുള്ള ഷർട്ട് അണിഞ്ഞ് അഹാന ചെയ്ത ഫോട്ടൊ ഷൂട്ട് ചിത്രങ്ങളാണ്. ഒരു ഗോൾഡൻ നിറത്തിലുള്ള വാച്ച് മാത്രമാണ് അഹാന ഷർട്ടിനൊപ്പം വളരെ മിനിമൽ ലുക്ക് നൽകാനായി അണിഞ്ഞിട്ടുള്ളത്. ഫോട്ടോഗ്രാഫർ എസ് കെ അഭിജിത്താണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അടി’, ‘നാന്‍സി റാണി’ എന്നിവയാണ് അഹാനയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റെ

നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസിന്റെ ചിത്രമായ അടിയിലാണ് അഹാന അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത് ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ്. അഹാനയുടെ പിറന്നാള്‍ ദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ഈ ചിത്ത്രിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.മീ, മൈസെല്‍ഫ് ആന്‍ഡ് ഐ’ എന്ന ഒരു വെബ് സീരീസിലും അഹാന ഇതിനോടകം അഭിനയിച്ചിരുന്നു. യൂട്യുബിലൂടെ പുറത്തിറങ്ങിയ സീരീസ് നല്ല പ്രതികരണങ്ങൾ നേടി.

5/5 - (1 vote)
You might also like