ഡെനിമിൽ സൂപ്പർ ഹോട്ട് ലുക്കിൽ അഹാന കൃഷ്ണ; തരംഗം സൃഷ്ടിച്ച് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് !! | Ahaana Krishna latest hot photoshoot malayalam
Ahaana Krishna latest hot photoshoot malayalam : നടൻ കൃഷ്ണകുമാറിന്റെ മകളും മലയാളത്തിലെ താര സുന്ദരിയുമായ നാടിയാണ് ആഹാന കൃഷ്ണ. ബോൾഡ് ആൻഡ് ഗ്ലാമറസ് പരീക്ഷണങ്ങളുടെ കാര്യത്തിൽ ഒരു ചുവടെങ്കിൽ ഒരു ചുവട് ആദ്യം വെക്കുന്ന നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ക്യാംപെയ്ൻ ആയ ‘വീ ഹാവ് ലെഗ്സ്’ എന്ന ക്യാമ്പേനിൽ ആദ്യം മുന്നോട്ടു വന്ന നടിമാരിൽ ഒരാൾ അഹാന ആയിരുന്നു.
നടിയും മോഡലുമായ അഹാന തന്റെ ഇൻസ്റ്റഗ്രാം പേജ് കൂടാതെ യൂട്യൂബ് ചാനൽ എന്നിവയിലൂടെ എപ്പോഴും സജീവ സാന്നിധ്യമാണ്. ഒരു ഇടവേളക്ക് ശേഷം ഒരുപിടി ബോൾഡ് ചിത്രങ്ങളുമായി ഇൻസ്റ്റഗ്രാമിൽ വീണ്ടും എത്തിയിരിക്കുകയാണ് അഹാന ഇപ്പോൾ. അഹാന ഈറനോടെ ക്യാമറയ്ക്ക് മുന്നിൽ വന്നു എന്ന പ്രതീതി നൽകുന്ന ചിത്രങ്ങളാണ് ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ഈ അടുത്ത് നടി പാർവതിയും സമാന രീതിയിലുള്ള ഫോട്ടോ ഷൂട്ടുമായി എത്തിയിരുന്നു.

നിരവധി ആരാധകർ ആണ് ഇപ്പോൾ അഹാനയ്ക്ക് അഭിനന്ദനവുമായി കമന്റ് സെക്ഷനിൽ എത്തിയത്. ഷൈൻ ടോം ചാക്കോ നായകനായ അഹാനയുടെ ചിത്രം ‘അടി’ ഈ വർഷം തീയറ്ററിൽ എത്തും എന്ന പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകർ ഇപ്പോൾ. വളരെ മുൻപ് തന്നെ ചിത്രീകരണം പൂർത്തിയായ സിനിമയാണിത്. അഹാനയുടെ മറ്റൊരു ചിത്രം നാൻസി റാണിയാണ്. ഇതിൽ അജു വർഗീസും അഭിനയിക്കുന്നുണ്ട്.
അമ്മ സിന്ധുവിനെയും അവരുടെ കൂട്ടുകാരികളെയും തന്റെ സഹോദരിമാരെയും കൊണ്ട് പോയവർഷം കാശ്മീരിൽ മഞ്ഞ് പെയ്യുന്ന കാഴ്ച്ച കാണാൻ അഹാന പോയിരുന്നു. അമ്മയ്ക്ക് പിറന്നാൾ സമ്മാനം ആയിട്ടാണ് ഏറെ മോഹിച്ച ഈ കാഴ്ച മൂത്ത മകളായ അഹാന ഓർത്തുവച്ച് നൽകിയത്. അഭിനയവും മോഡലിംഗും പോലെ തന്നെ യാത്ര ഏറെ ഇഷ്ടപ്പെടുന്ന ആളാണ് അഹാന. അച്ഛൻ കൃഷ്ണകുമാറും അങ്ങനെ തന്നെയാണ്.