ഫ്ലമിഗോ ഗൗണിൽ ഡാൻസിങ് ഗേൾ ആയി വൃദ്ധി!!! വീണ്ടും തരംഗമായി വൃദ്ധി മോളുടെ പുതിയ ഫോട്ടോഷൂട്ട്.!! | Vridhi Vishal new Photoshoot

Vridhi Vishal new Photoshoot : മലയാളികൾക്ക് ഏറെ സുപരിചിതയായ കുട്ടി താരമാണ് വൃദ്ധി വിശാൽ. സോഷ്യൽ മീഡിയയിലെ വൈറൽ താരം. വൃദ്ധിയുടെ ഡാൻസിംഗ് വീഡിയോകൾക്കും ഫോട്ടോ ഷൂട്ട് സീരിസുകൾക്കും ഒക്കെ നിരവധി ആരാധ കരാണ്. ഇത്ര ചെറുപ്രായത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ ഇത്രമാത്രം ഫോളോ വേഴ്സുള്ള മറ്റൊരു താരം ഉണ്ടാകില്ല. ആരംഭിച്ച് ഒരു വർഷത്തിൽ താഴെ മാത്രമായിട്ടുള്ള വൃദ്ധി വിശാലിൻറെ ഇൻസ്റ്റ ഫോളോവേഴ്സിന്റെ എണ്ണം കേട്ടാൽ ആരുമൊന്ന് ഞെട്ടും.

ഒന്നര ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് താരത്തിനുള്ളത്. ഡാൻസ് കൊറിയോഗ്രാഫർ ആയ വിശാൽ കണ്ണന്റെയും ഡാൻസറായ ഗായത്രി വിശാലിന്റെയും മകളാണ് വൃദ്ധി വിശാൽ, സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ റിസപ്ഷനിൽ കളിച്ച ഒരു ഡാൻസ് വീഡിയോയാണ് വൃദ്ധി മോളെ സോഷ്യൽ മീഡിയയിലെ താരമാക്കിയത്. പിന്നീട് നിരവധി ഡാൻസ് വീഡിയോകളി ലൂടെ വൃദ്ധി വിശാൽ മലയാളികൾക്ക് സുപരിചിതയായി.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഡാൻസിൽ മാത്രമല്ല അഭിനയത്തിലും ഒരു കില്ലാടി ആണ് ഈ കുട്ടി കുറുമ്പി. ജൂൺ ആൻറണി സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രത്തിലെ കുഞ്ഞിപ്പുഴു സീൻ ഇന്നും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. പൃഥ്വിരാജിനൊപ്പം അഭിനയിച്ച കടുവയാണ് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം . ഈ ചിത്രത്തിൽ പൃഥ്വിരാജിന്റെ മകളായാണ് താരം അഭിനയിച്ചത്. വൃദ്ധി വിശാലിന്റെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.

സിനിമാതാരങ്ങളെ പോലും അമ്പരപ്പിക്കുന്നതാണ് താരത്തിന് ഓരോ ഫോട്ടോഷൂട്ടുകളും. അതി മനോഹരമായ ഒരു ഗെറ്റപ്പിലാണ് താരം എത്തിയിട്ടുള്ളത് li&li couture ഡിസൈൻ ചെയ്ത ഡാൻസിങ്ങ് ഫ്ലമിഗോ ഗൗണിലാണ് താരം സുന്ദരിയായി ഇരിക്കുന്നത്. പോസ്റ്റ് ചെയ്ത നിമിഷങ്ങൾ ക്കകം തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. പതിവുപോലെ ഇക്കുറിയും വൃദ്ധി മോളുടെ ചിത്രങ്ങൾ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

You might also like