നീല വെൽവെറ്റ് ഡ്രെസ്സിൽ കിടിലൻ ലുക്കിൽ എത്തിയ ആശ ശരത്തിന്റെ മകൾ ഉത്തരയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു!! | Actress Uthara Sharath latest photoshoot in blue malayalam

Actress Uthara Sharath latest photoshoot in blue malayalam : മലയാള സിനിമ പ്രേമികളുടെ ഇഷ്ട നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകൾ ആണ് ഉത്തര ശരത്ത്. കഴിഞ്ഞ ഒക്ടോബറിൽ ഉത്തരയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ആദിത്യയാണ് വരൻ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് നടന്ന വിവാഹനിശ്ചയത്തിൽ ആശ ശരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് സ്നേഹ വിരുന്നിന് എത്തിയത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവ സാന്നിധ്യമാണ് ഉത്തരയുടേത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം

ആരാധകർക്കായി പങ്കുവെക്കാറുണ്ട് താരം. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആണ്. നീല ഔട്ട് ഫിറ്റിൽ മനോഹരമായ ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ബ്ലൂ ഹെമ്മ് വെൽവെറ്റ് ഡ്രെസ്സിലാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്നത്. താരത്തെ സ്റ്റൈലിഷ് ആക്കിയിരിക്കുന്നത് സ്റ്റൈലിസ്റ്റ് ലാമിയ സി കെ ആണ്. വെസ്റ്റേൺ ലേഡി ബോട്ടിക് കൊച്ചിയുടെ ഔട് ഫിറ്റിൽ ആണ് താരം ഫോട്ടോ ഷൂട്ടിംഗ്

Actress Uthara Sharath latest photoshoot in blue malayalam

ചെയ്തിരിക്കുന്നത്. ഉത്തര ശരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഫോട്ടോഗ്രാഫർ ശരത് കെ എസ് ആണ്. ഷോശംഖ് മേക്കപ്പിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ആണ് താരത്തിന് മനോഹരമായ ലുക്ക് നൽകിയത്. നിരവധി ആരാധകർ ആണ് താരത്തിന്റെ പുതിയ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്. ആശ ശരത്തും മകൾ ഉത്തര ശരത്തും പ്രധാന വേഷങ്ങളിലെത്തിയ ‘ഖെദ്ദ’ ചിത്രം കഴിഞ്ഞ

മാസം തീയറ്ററിൽ എത്തിയിരുന്നു. ഒരു ഫാമിലി ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഖെദ്ദ. ഉത്തരയുടെ സിനിമാ അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം. ഈ സിനിമയിലും അമ്മയും മകളുമായാണ് ആശ ശരത്തും ഉത്തരയും അഭിനയിച്ചത്. ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങളുടെ സംവിധായകനായിരുന്ന മനോജ് കാനയാണ് ഖെദ്ദ തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ആശ ശരത്തിനൊപ്പം സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, സരയു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

5/5 - (1 vote)
You might also like