ഒറ്റ നോട്ടത്തിൽ ശോഭന തന്നെ; ഇത് പഴയ ശോഭന ആണെന്ന് കരുതിയവർക്ക് തെറ്റി; അമ്പരപ്പിക്കുന്ന രൂപസാദൃശ്യം!! | Actress Shobana dupe latest viral malayalam
കർണാടക : നമ്മള് നിത്യ ജീവിതത്തില്‍ സിനിമ താരങ്ങളുമായി രൂപ സാദൃശ്യമുള്ള നിരവധി പേരെ കണ്ടുമുട്ടാറുണ്ട്. ഇതു താരമല്ലേ എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ വളരെ അമ്പരപ്പിക്കുന്ന സാമ്യം ഉള്ളവരെയും കാണാം. മോഹന്‍ലാല്‍ തൊട്ട് ദുല്‍ഖര്‍ അതുപോലെ ഫുട്ബോൾ താരം മെസ്സി മുതൽ എമ്പാപ്പേ വരെയുള്ള താരങ്ങളുമായി സാമ്യമുള്ളവരെ നമ്മുക്ക് സമൂഹത്തിൽ കാണാം. ഇവരെ സോഷ്യല്‍ മീഡിയ പ്രശസ്തർ ആക്കാറുള്ളത് പലപ്പോഴും കാണാൻ ആവുന്നതാണ്. ഇപ്പോഴിതാ നടി ശോഭനയുടെ
ഛായയുള്ള ഒരു ഗായിക ആണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഈ യുവതിയുടെ ഫോട്ടോ കണ്ടാല്‍ ശോഭനയുടെ പഴയ കാല ചിത്രം ആണെന്നേ പറയൂ. അത്രകണ്ട് രൂപ സാദൃശ്യം ഉണ്ട് ഈ സ്ത്രീയുടെ ഈ വീഡിയോയ്ക്ക്. തമിഴ് നാട്ടുകാരിയായ കര്‍ണാടക സംഗീതജ്ഞ ശിവശ്രീ സ്കന്ദപ്രസാദാണ് ശോഭനയുടെ അപരയായി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വയറൽ ആയികൊണ്ടിരിക്കുന്നത്. ശിവശ്രീയുടെ വീഡിയോ കണ്ടാല്‍ ഒറ്റ നോട്ടത്തിൽ പഴയ ശോഭന ആണെന്നേ പറയൂ. ഇതു

ശോഭന തന്നെ, മലയാളത്തിലെ സൂപ്പർ താരം ശോഭനയെപ്പോലുണ്ട്..തുടങ്ങിയ നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. കൂടാതെ നിരവധി ലൈകുകളും കമന്റുകളും കാണാം. സംഗീത കുടുംബത്തില്‍ ജനിച്ച ശിവശ്രീയുടെ പിതാവ് മൃദംഗ വിദ്വാൻ ആണ്. സംഗീതത്തിനു പുറമെ നര്‍ത്തകി കൂടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ ശിവശ്രീ. മ്യൂസിക് അക്കാദമി, നാരദ ഗാനസഭ, ശ്രീകൃഷ്ണ
ഗാനസഭ, ബ്രഹ്മ ഗാനസഭ തുടങ്ങിയ വേദികളില്‍ ഒരു ദശാബ്ദത്തിൽ ഏറെയായി അവര്‍ പാട്ടും നൃത്തവും അവതരിപ്പിച്ചു വരുന്നു. ബിടെക് ബിരുദധാരിയായ ശിവശ്രീ ഗോൾഡ് വിന്നർ, കൂടാതെ ശരവണ സ്റ്റോഴ്സ്, ശക്തി മസാല എന്നിവയ്ക്കായി നിരവധി പരസ്യ ജിംഗിളുകളും പാടി ശ്രദ്ധ നേടിയിട്ടുണ്ട്. ഇതുപോലെ ബിഗ് സ്ക്രീനിലെ പലരുമായി രൂപ സാദൃശ്യമുള്ളവർ ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. Story highlight : Actress Shobana dupe latest viral malayalam