ചോക്ലേറ്റ് ലുക്കിൽ അതീവ സുന്ദരിയായി ശിവദ.. എന്തൊരു ഭംഗി! കണ്ടാൽ കണ്ണെടുക്കില്ലെന്ന് ആരാധകർ.!! | Actress Shivada Looks Damn Gorgeous in Latest Photoshoot

Actress Shivada Looks Damn Gorgeous in Latest Photoshoot : 2009-ൽ പുറത്തിറങ്ങിയ ‘കേരള കഫെ’ എന്ന ആൻതോളജി ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ശിവദ. തുടർന്ന്, ചില സിനിമകളിൽ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തെങ്കിലും, ജയസൂര്യയുടെ നായികയായി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ‘സു സു സുധി വാത്മീകം’-ത്തിൽ അഭിനയിച്ചതോടെയാണ് ശിവദ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.

തുടർന്ന് ഒരുപിടി മലയാള സിനിമകളിൽ നായിക കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത നടി, ഇപ്പോൾ സിനിമയിൽ നിന്ന് ഒരിടവേളയിലാണ്. എന്നിരുന്നാലും, സോഷ്യൽ മീഡിയയിൽ സജീവമായ നടി, തന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കിടാറുണ്ട്. ഏറ്റവും ഒടുവിൽ ശിവദ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ശിവദ തന്റെ ചോക്ലേറ്റ് ലുക്കിൽ ക്രീമി പശ്ചാത്തലത്തിൽ പകർത്തിയ ഫോട്ടോഷൂട്ട് ആണ്

Actress Shivada Looks Damn Gorgeous in Latest Photoshoot 1
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവെച്ചിരിക്കുന്നത്. “പ്രകാശം നിറഞ്ഞ ആത്മാവായിരിക്കുക” എന്ന അടിക്കുറിപ്പോടെയാണ്‌ നടി ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഷട്ടർ മാജിക്‌സ്‌ ഫോട്ടോഗ്രഫി പകർത്തിയ ചിത്രത്തിനായി, സ്റ്റൈലിസ്റ്റ് കെനുസ് ജോസഫ് തോമസ് ആണ് നടിയെ ഒരുക്കിയിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റ് മീര മേക്കപ്പ് നിർവഹിച്ചപ്പോൾ, ഹാൻഡ്ലൂം ക്രീയേഷൻസ് ആണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്.

ഒരിടവേളക്ക് ശേഷം വലിയൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് ശിവദ. മോഹൻലാൽ നായകനായി എത്തിയ ’12th man’ ആണ് ശിവദയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ജയസൂര്യ – മഞ്ജു വാര്യർ കൂട്ടുകെട്ടിൽ വരുന്ന ‘മേരീ ആവാസ് സുനോ’, ബോബി സിംഹയുടെ നായികയായി എത്തുന്ന തമിഴ് ചിത്രം ‘വല്ലവനുക്കും വല്ലവൻ’ തുടങ്ങിയവ ശിവദയുടെ ചിത്രങ്ങളിൽ ചിലതാണ്.

Actress Shivada
You might also like