മോഡേൺ ഔട്ട്ഫിറ്റിൽ വീണ്ടും ഞെട്ടിച്ച് ഷാലിൻ സോയ.. വൈറലായി പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.!! | Actress Shaalin Zoya Stunning With Her Looks In Latest Photoshoot

Actress Shaalin Zoya Stunning With Her Looks In Latest Photoshoot : ബാലതാരമായി മലയാള സിനിമാ ലോകത്തെത്തുകയും ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ മലയാളത്തിലെ ഗ്ലാമറസ് താരങ്ങൾക്കിടയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നതുമായ താരങ്ങളിൽ ഒരാളാണല്ലോ ഷാലിൻ സോയ. സിനിമയിൽ എന്ന പോലെ തന്നെ നിരവധി സീരിയലുകളിലൂടെയും കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാനും ചുരുങ്ങിയ കാലം കൊണ്ട് ഇവർക്ക് സാധിച്ചിരുന്നു. “കൊട്ടേ ഷൻ” എന്ന മലയാള ചിത്രത്തിലൂടെ 2004 ൽ ക്യാമറക്ക് മുന്നിൽ

എത്തിയ താരം പിന്നീട് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയായിരുന്നു. പിന്നീട് എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിൽ സഹനടിയായി കൂടി വേഷമിട്ടതോടെ താരം സിനിമാ ലോകത്ത് സജീവമായി മാറുകയായിരുന്നു. തുടർന്നും നിരവധി മലയാള ചിത്രങ്ങളിൽ സപ്പോർട്ടിംഗ് റോളുകളിലും സഹനടി വേഷങ്ങളിലും തിളങ്ങിയ താരം ഒമർ ലുലു സംവിധാനം ചെയ്ത “ധമാക്ക” എന്ന ചിത്രത്തിലും ശ്രദ്ധേയമായ റോളിലൂടെ കയ്യടികൾ നേടിയിരുന്നു.

Shaalin Zoya

സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം ഏകദേശം ഒരു മില്യണിൽ അധികം പേർ പിന്തുടരുന്ന ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. മോഡേൺ കോസ്റ്റ്യൂമുകളിലും സ്റ്റൈലിഷ് ലുക്കിലുമുള്ള ഫോട്ടോ ഷൂട്ടുകളിലൂടെ പലപ്പോഴും താരം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാറുണ്ട്. ട്രഡീഷണൽ ലുക്കിനേക്കാൾ ഉപരി മോഡേൺ ആൻഡ് വെസ്റ്റേൺ ഔട്ട് ഫിറ്റിലുള്ള ഫോട്ടോഷൂട്ടുകൾക്കാണ് താരം ഏറെ പ്രാധാന്യം നൽകാറുള്ളത്. എന്നാൽ ഇപ്പോഴിതാ, ഇത്തരത്തിൽ മറ്റൊരു ഫോട്ടോ ഷൂട്ടുമായി ആരാധകരെ

ഞെട്ടിച്ചിരിക്കുകയാണ് താരം. മഞ്ഞ നിറത്തിലുള്ള ടോപ്പിലും സ്ക്രാച്ചെഡ് ഡൈനിം പാന്റിലും മോഡേൺ ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഈയൊരു സ്റ്റൈലിഷ് ബോൾഡ് ചിത്രങ്ങൾ പകർത്തിയത് കിരൺ എന്ന ഫോട്ടോഗ്രാഫറാണ്. ഈയൊരു ഫോട്ടോ ഷൂട്ടിന് പിന്നിലുള്ള മേക്കപ്പ് ആർട്ടിസ്റ്റായ അഷ്നയെയും താരം ക്യാപ്ഷനിൽ സൂചിപ്പിക്കുന്നുണ്ട്. ഈയൊരു സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.

 

View this post on Instagram

 

A post shared by Shaalin Zoya (@shaalinzoya)

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

 

View this post on Instagram

 

A post shared by Shaalin Zoya (@shaalinzoya)

 

View this post on Instagram

 

A post shared by Shaalin Zoya (@shaalinzoya)

 

View this post on Instagram

 

A post shared by Shaalin Zoya (@shaalinzoya)

You might also like