വൈറ്റ് സൽവാറിൽ സൂപ്പര്‍ സ്റ്റെെലിഷായി സംയുക്ത മേനോൻ; ഇത് എന്തൊരു മാറ്റമെന്ന് ആരാധകർ‍.!! | Actress Samyuktha Menon Looks Simply Gorgeous In Latest Photoshoot

വൈറ്റ് സൽവാറിൽ സൂപ്പര്‍ സ്റ്റെെലിഷായി സംയുക്ത മേനോൻ; ഇത് എന്തൊരു മാറ്റമെന്ന് ആരാധകർ‍.!! | Actress Samyuktha Menon Looks Simply Gorgeous In Latest Photoshoot

Actress Samyuktha Menon Looks Simply Gorgeous In Latest Photoshoot : തീവണ്ടി എന്ന സിനിമയിലൂടെ ടോവിനോയുടെ നായികയായി എത്തി ജനങ്ങളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സംയുക്ത മേനോൻ. മോഡലിങ് രംഗത്ത് നിന്ന് സിനിമയിലെത്തിയ സംയുക്ത ലില്ലി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. അഭനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്.

നാടൻ ലുക്കും മോഡേൺ ലുക്കും ഒരു പോലെ ചേരുന്ന താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കു വെച്ചിരിക്കുന്ന ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. വൈറ്റ് ഫ്ലോറൽ പ്രിന്റ്ഡ് സൽവാർ ആണ് സംയുക്ത അണിഞ്ഞിരിക്കുന്നത്. പിച്ചിക്ക ഡിസൈനേഴ്സ് ആണ് സംയുക്തയുടെ മനോഹര വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. സിമ്പിൾ ഷിഫോൺ മെറ്റിരിയലിൽ ഒരുക്കിരിക്കുന്ന സൽവാറും ഷോളും താരത്തിന് കൂടുതൽ ഭംഗി നൽകുന്നുണ്ട്.

Samyuktha Menon
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

മിനിമം ആഭരണങ്ങളും മേക്കപ്പും താരത്തിന് കൂടുതൽ ഭംഗി നൽകുന്നുണ്ട്. പ്രണവ് ഫോട്ടോഗ്രാഫിയാണ് താരത്തിന്റെ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മലയാളത്തിലെ യുവ നടിമാരില്‍ പ്രധാനിയാണ് സംയുക്ത മേനോന്‍ ഇന്ന്. കഴിവും സൗന്ദര്യവും ഒരുപോലെ കൂടിച്ചേര്‍ന്ന താരം ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ്. സംയുക്തയുടെ മേക്കോവര്‍ ചിത്രങ്ങൾ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറാറുണ്ട്.

ഇപ്പോഴിതാ സംയുക്തയുടെ പുതിയ ചിത്രങ്ങള്ളാണ് സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് ഗ്ലാമർ ഫോട്ടോഷൂട്ടുകളിൽ പ്രത്യക്ഷപ്പെടാറുള്ള സംയുക്തക്ക് എല്ലാ വേഷങ്ങളും ഒരു പോലെ ചേരും. എല്ലാ വേഷത്തിലും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ള സംയുക്തയ്ക്ക് നാടനും മോഡേണും ഗ്ലാമർ വേഷങ്ങളുമെല്ലാം ഒരു പോലെ ചേരും. മലയാളത്തിനു പുറമേ തമിഴിലും കഴിവ് തെളിയിച്ച താരം തെലുങ്കിലും കാലുറപ്പിക്കാനുള്ള ശ്രമത്തിലാണ്. Story Highlights : Actress Samyuktha Menon Looks Simply Gorgeous In Latest Photoshoot.

You might also like