ദുബായുടെ മാന്ത്രികത എന്നിൽ പ്രതിഫലിക്കുന്നു.. സിമ്പിൾ ലുക്കിൽ തിളങ്ങി നടി സംയുക്ത മേനോൻ.!! | Actress Samyuktha Menon Looks Simply Gorgeous In Latest Photos

Actress Samyuktha Menon Looks Simply Gorgeous In Latest Photos : വളരെ ചുരുങ്ങിയ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സംയുക്ത മേനോൻ. സോഷ്യൽ മീഡിയകളിൽ സജീവമാണ് സംയുക്ത. വളരെ കുറച്ചു വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം മറക്കാനാകാത്ത കഥാപാത്രങ്ങളെയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. 2018 ൽ പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രമാണ് താരത്തെ

ജനങ്ങൾക്ക് കൂടുതൽ സുപരിചിത ആക്കിയത്. ടോവിനോയുടെ നായികയായാണ് ഈ ചിത്രത്തിൽ താരത്തിന്റെ അരങ്ങേറ്റം. മലയാളത്തിൽ മാത്രമല്ല. തെലുങ്ക് തമിഴ് തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒരു താരം മാത്രമായല്ല ഒരു മോഡൽ എന്ന നിലയിലും തന്റെ കരിയർ മുന്നോട്ടു കൊണ്ട് പോകുകയാണ് സംയുക്ത. ഏറ്റവും പുതുതായി പുറത്തിറങ്ങാനിരിക്കുന്ന കടുവ എന്ന

Samyuktha Menon

പൃഥ്വിരാജ് ചിത്രത്തിൽ ലിൻഡ കുര്യൻ എന്ന ഒരു കഥാപാത്രത്തേയും നായിക അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. താരം തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ആരാധകർക്കു വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഏറ്റവും പുതുതായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് ദുബായിൽ നിന്ന് എടുത്ത തന്റെ ചിത്രങ്ങളാണ്.

വളരെ മോഡേൺ ലുക്കിൽ സിമ്പിൾ ഡ്രസ്സ് അണിഞ്ഞ് നിൽക്കുന്ന സംയുക്തയുടെ ചിത്രമാണ് ജനങ്ങൾക്കുവേണ്ടി പങ്കുവെച്ചിരിക്കുന്നത്. “ദുബായുടെ മാന്ത്രികത എന്നിൽ പ്രതിഫലിക്കുന്നു” എന്ന അടിക്കുറിപ്പോടെ കൂടിയാണ് താരം തന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 1.7 മില്യൺ ജനങ്ങളാണ് ഇൻസ്റ്റഗ്രാമിൽ താരത്തെ പിന്തുണയ്ക്കുന്നത്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

 

View this post on Instagram

 

A post shared by Samyuktha (@iamsamyuktha_)

 

View this post on Instagram

 

A post shared by Samyuktha (@iamsamyuktha_)

 

View this post on Instagram

 

A post shared by Samyuktha (@iamsamyuktha_)

You might also like