യോഗാമുറകൾ പങ്കുവച്ച് സംയുക്ത വർമ്മ.. താരത്തിന്റെ മൂക്കിലൂടെ ചെയ്ത അഭ്യാസം കണ്ട് കണ്ണ് തള്ളി ആരാധകർ.!! [വീഡിയോ] | Samyukta Varma’s yoga practice goes viral
വളരെ ചുരുക്കം മലയാള സിനിമകളിൽ മാത്രമേ അഭിനയച്ചിട്ടുള്ളുവെങ്കിലും, ഇന്നും മലയാള സിനിമ പ്രേക്ഷകരുടെ ഫേവറൈറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട നടിയാണ് സംയുക്ത വർമ്മ. സിനിമയിൽ സജീവമായത് ആകെ 3 വർഷം, 18 കഥാപാത്രങ്ങൾ, എന്നിരുന്നാലും, അവർ അഭിനയിച്ചു വെച്ച ഭാവനയും, പ്രിയംവദയും, സിന്ധുവുമെല്ലാം ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുന്നുണ്ടെങ്കിൽ, അത് സംയുക്ത വർമ്മ എന്ന നടിയുടെ അഭിനയ മികവ് അടിവരയിട്ട് കാണിക്കുന്നു.
വർഷങ്ങളായി സിനിമയിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കുന്ന സംയുക്ത, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ വ്യക്തി ജീവിതത്തിലെ വിശേഷ ങ്ങളും, ചിത്രങ്ങളും പങ്കുവെക്കുന്ന സംയുക്തയുടെ പോസ്റ്റുകൾക്ക് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് മികച്ച പ്രതികരണവും ലഭിക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ ദൈനം ദിനമുള്ള യോഗ പരിശീലനങ്ങൾ സംയോജിപ്പിച്ച് ഒരു വീഡിയോ പങ്കുവെച്ചിരി ക്കുകയാണ് സംയുക്ത.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടി യോഗ തന്റെ നിത്യ ജീവിതത്തിൽ ചെയ്തു വരു ന്നുണ്ട് എന്ന് നടിയുടെ കഴിഞ്ഞ കാല സോഷ്യൽ മീഡിയ പോസ്റ്റുകൾ പരിശോധിച്ചാൽ മനസ്സിലാകും. ഏറ്റവും ഒടുവിൽ, യോഗ ഗുരുവായ സദ്ഗുരുവിന്റെ ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ സംയുക്ത യോഗ ചെയ്യുന്നതിന്റെ വീഡിയോ ആണ് പങ്കുവെച്ചിരി ക്കുന്നത്. “സദ്ഗുരുവിന്റെ ശബ്ദം വളരെ പ്രചോദിപ്പിക്കുന്നതാണ്. കാണാൻ നല്ലതായി തോന്നിയില്ലെങ്കിലും, നമ്മുടെ നല്ലതിന് വേണ്ടിയുള്ള ഒരു ശീലം.
നിശബ്ദതയിൽ പരിശീലിക്കുക,” എന്ന അടിക്കുറിപ്പോടെയാണ് നടി വീഡിയോ പങ്കുവെച്ചി രിക്കുന്നത്. ഇതിന് മുമ്പ്, താൻ ‘അഷ്ടാംഗ യോഗ ടീച്ചേഴ്സ് ട്രെയിനിംഗ് ലെവൽ-1’ പൂർത്തീ കരിച്ചു എന്ന് അറിയിച്ചുകൊണ്ടും നടി ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.”വിന്യാസംമറ്റൊരു തരത്തിലുള്ള ഊർജ്ജം നൽകുന്ന ഒരു പരിശീലനമാണ്, എന്റെ ഉള്ളിലെ ഊർജ്ജം ഞാൻ അനുഭവിച്ചു. ഇത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു, പ്രവീൺ സർ നിങ്ങളില്ലാതെ ഞാനത് ഒരിക്കലും ചെയ്യുമായിരുന്നില്ല,” എന്ന അടിക്കുറിപ്പോടെ മൈസൂർ ഹത യോഗ കേന്ദ്രയിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റും സംയുക്ത പങ്കുവെച്ചിരുന്നു. Samyukta Varma’s yoga practice goes viral