ക്യൂട്ട്നെസ്സിൽ മുങ്ങി തെന്നിന്ത്യൻ സൂപ്പർ താരം രശ്മിക മന്ദാന.. താരത്തിന്റെ പുത്തൻ ഫോട്ടോസ് വൈറൽ.!! | Actress Rashmika Mandanna cute and stunning looks in latest Photoshoot
Actress Rashmika Mandanna cute and stunning looks in latest Photoshoot : ഗീത ഗോവിന്ദം എന്ന സിനിമയിലൂടെ തെന്നിന്ത്യയിലാകെ പ്രേക്ഷക പ്രീതി നേടി എടുത്ത താര സുന്ദരിയാണ് രശ്മിക മന്ദാന. ഓവർ ക്യൂട്ട്നെസ്സിലൂടെ ആരാധകരെ സ്വന്തമാക്കിയ താരത്തിന് തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരാണ് ഉള്ളത്. ക്യൂട്ട്നെസ്സിലും ഹോട്ട്നെസ്സിലും താരം ഒരു പോലെ പുലിയാണ്. ലക്ഷകണക്കിന് ആരാധകരുള്ള താരമാണ് രഷ്മിക. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ക്ഷണ നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോഴിതാ സിമ്പിൾ ഡ്രസ്സിൽ ബീച്ച് സൈഡിൽ നിന്ന് താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സിമ്പിൾ യെല്ലോ ടീഷർട്ടും ബ്ലാക്ക് പ്രിന്റ്ഡ് പാന്റ്സുമാണ് താരം ധരിച്ചിരിക്കുന്നത്. യാത്ര എനിക്കിഷ്ടമാണ് അതിൽ കൂടുതലും ഇഷ്ടമാണ് എനിക്ക് എന്റെ വർക്കുകൾ… എന്നാണ് താരം കുറിച്ചിരിക്കുന്നത്. പങ്കുവെച്ചിട്ടുള്ള ചിത്രങ്ങൾ അബുദാബിയിലെ നിന്നാണ് ചിത്രീകരിച്ചിട്ടുള്ളത്. താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

നിരവധി താരങ്ങളും ആരാധകരുമാണ് താരത്തിന്റെ ചിത്രത്തിന് താഴെ ലൈക്കും കമന്റുകളുമായി എത്തിയിട്ടുള്ളത്. നടിയുടെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലായി മാറിക്കഴിഞ്ഞു. സൗത്ത് ഇന്ത്യൻ ചിത്രങ്ങളിലാണ് അഭിനയിക്കുന്നെങ്കിലും രശ്മിക ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താര റാണിയാണ്. അവസാനം പുറത്തിറങ്ങിയ സിനിമ അല്ലു അർജുൻ നായകനായ എത്തിയ പുഷ്പ സൂപ്പർ ഹിറ്റായിരുന്നു.
കന്നഡയിൽ അഭിനയിച്ചു തുടങ്ങിയ താരം പിന്നീട് തെലുങ്കിലും തമിഴ്ലും സജിവ മാകുവായിരുന്നു. 2016 ൽ പുറത്തിറങ്ങിയ കന്നഡ ചിത്രമായ കിറുക് പാർട്ടിയിലൂടെയാണ് രശ്മിക അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ ഹൈദരാബാദിലും ബോംബെയിലുമായാണ് താരത്തിന്റെ താമസം. ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം തിളങ്ങിയ നടി ഏറ്റവും കൂടുതൽ ആരാധകരെ നേടി എടുക്കുകയും ചെയ്തിരുന്നു.