ആഹാ ഇതെന്താ മഴവില്ലോ? കളർഫുൾ കോസ്റ്റ്യൂമിൽ ആരാധകരുടെ മനം കവർന്ന് പ്രയാഗ മാർട്ടിൻ.!! | Actress Prayaga Martin new Look

Actress Prayaga Martin new Look : മലയാള സിനിമാ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ യുവ നടികളിൽ ഒരാളാണല്ലോ പ്രയാഗ മാർട്ടിൻ. തന്റെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ സജീവമായിരുന്ന താരം പിന്നീട് പിസാസു എന്ന തമിഴ് ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടർന്നിങ്ങോട്ട് നിരവധി മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ നായികാ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ഇവർ.

മാത്രമല്ല രാമലീല, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ സിനിമകളിലും നവരസ എന്ന തമിഴ് ആന്തോളജി സിനിമയിലും ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ അഭിനയമായിരുന്നു താരം കാഴ്ചവെച്ചിരുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള താരം തന്റെ പുത്തൻ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മാത്രമല്ല കുറച്ചുമുമ്പ് കോഴിക്കോട് വെച്ച് നടന്ന ഒരു സ്വകാര്യ ഫാഷൻ ഷോയിലെ പ്രയാഗയുടെ റാംപ് വോക് ചിത്രങ്ങൾ

Prayaga Martin

സമൂഹ മാധ്യമങ്ങളിൽ ഏറെ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ താരത്തിന്റെ പുതിയ സ്റ്റൈലിഷ് മേക്കോവർ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലും സിനിമാ ആരാധകർക്കിടയിലും ഒരുപോലെ വൈറലായി മാറിയിട്ടുള്ളത്. പല നിറത്തിലുള്ള ഡിസൈനുകളാൽ ആലേഖനം ചെയ്യപ്പെട്ട പിങ്ക് കളർ സാരിയിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരു പ്രോഗ്രാമിൽ പങ്കെടുക്കാനായി ഈ ഒരു കോസ്റ്റ്യൂമിൽ അതീവ സുന്ദരിയായി താരം

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ജനങ്ങൾക്കിടയിൽ എത്തിയപ്പോൾ കണ്ടുനിന്നവർ അക്ഷരാർത്ഥത്തിൽ കണ്ണ് തള്ളി പോവുകയായിരുന്നു. മാത്രമല്ല താരത്തിന്റെ ഈയൊരു ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ക്ഷണനേരം കൊണ്ട് വൈറലായി മാറിയതോടെ നിരവധി രസകരമായ കമന്റുകളും അഭിപ്രായങ്ങളും ആരാധകരുടെ ഭാഗത്തുനിന്നും ഉയർന്നു വരികയും ചെയ്തിരുന്നു. ഇതെന്താ മഴവില്ലാണോ, ആകെ മൊത്തം കളർഫുൾ ഡേ ആണല്ലോ എന്ന തരത്തിലുള്ള കമന്റുകളും ചിത്രത്തിനു താഴെ കാണാവുന്നതാണ്.

You might also like