ക്യൂട്ട്നെസ്സ് ഓവർലോഡ്ഡ്!! കാൻഡിഡ് ലുക്കിൽ തിളങ്ങി നിവേദ തോമസ്; ഏറ്റെടുത്ത് ആരാധകർ.!! | Actress Nivetha Thomas Cute and Stunning Look in New Candid Photos

Actress Nivetha Thomas Cute and Stunning Look in New Candid Photos : മലയാള സിനിമയിലൂടെ അഭിനയ ലോകത്തെത്തിക്കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത്‌ നിറസാന്നിധ്യമായി മാറിയ താരങ്ങളിൽ ഒരാളാണല്ലോ നിവേദ തോമസ്. അക്കു അക്ബറിന്റെ സംവിധാനത്തിൽ ജയറാം നായകനായി എത്തിയ “വെറുതെ ഒരു ഭാര്യ” എന്ന ചിത്രത്തിലൂടെ ബാല താരമായിട്ടാണ് നിവേദ തന്റെ കരിയറിന് തുടക്കമിടുന്നത്. മാത്രമല്ല ഈയൊരു ഒറ്റ വേഷത്തിലൂടെ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ഇവർ സ്വന്തമാക്കിയിരുന്നു. തുടർന്ന് മലയാളത്തിലപ്പുറം തമിഴ് സിനിമാ ലോകത്തും ബാലതാരമായും

സഹ നടി വേഷങ്ങളിലും നിറഞ്ഞു നിൽക്കുകയായിരുന്നു ഇവർ. മാത്രമല്ല തട്ടത്തിൻ മറയത്ത്, റോമൻസ്, മണി രത്നം എന്നീ മലയാള ചിത്രങ്ങളിലൂടെ ഇൻഡസ്ട്രിയിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടാനും താരത്തിന് സാധിച്ചിരുന്നു. തുടർന്ന് തെലുങ്ക് സിനിമാ ലോകത്തും സജീവമായും മാറിയ താരം പിന്നീട് തിരക്കുള്ള ഒരു അഭിനേത്രിയായി മാറുകയും പല ഇൻഡസ്ട്രികളിൽ നിന്നുമായി നിരവധി ആരാധകരെ നേടിയെടുക്കുകയും ചെയ്യുക ആയിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരത്തിന് ഏകദേശം 6 മില്യണിധികം ഫോളോവേഴ്സ് സ്വന്തമായിട്ടുണ്ട്.

Nivetha Thomas

അതിനാൽ തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും റീൽസ് വീഡിയോകളും വൈറലായി മാറാൻ ചെറിയ സമയം തന്നെ ധാരാളമാണ്. തന്റെ സ്റ്റൈലിഷ് ഗ്ലാമറസ് ചിത്രങ്ങളും വിശേഷങ്ങളും പലപ്പോഴും താരം പങ്കുവെക്കാറുള്ളതിനാൽ വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് ഇവക്ക് ലഭിക്കാറുള്ളത്. എന്നാൽ ഇപ്പോഴിതാ നിവേദയുടെ ചില കാൻഡിഡ് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലും ഫാൻസ്‌ ഗ്രൂപ്പുകൾക്കിടയിലും വൈറലായി കൊണ്ടിരിക്കുന്നത്. തൂവെള്ള നിറത്തിലുള്ള കോസ്റ്റ്യൂമിൽ അതിസുന്ദരിയായി ക്യൂട്ട് ലുക്കിലാണ് നിവേദയുള്ളത്.

പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ പ്രണവ് സി സുഭാഷാണ് ആൾക്കൂട്ടത്തിനിടയിൽ ക്യൂട്ട് ലുക്കോടെ നിന്നിരുന്ന താരത്തിന്റെ ഈയൊരു കാൻഡിഡ് ചിത്രങ്ങൾ ക്യാമറയിലാക്കിയത്. “വ്യത്യസ്തതയുടെ വേറിട്ട നിമിഷങ്ങൾ ചേർത്തുവച്ച ചാരുതയുടെ പൂർണ്ണ ഭാവം” എന്ന ക്യാപ്ഷനിൽ ഈയൊരു ചിത്രങ്ങൾ ഇദ്ദേഹം സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചിരുന്നത്. ക്യൂട്ട്നെസ്സ് ഇത്തിരി കൂടുന്നുണ്ട് എന്നും, ആൾക്കൂട്ടത്തിനിടയിൽ പോലും എന്തൊരു ഗ്ലാമറാണ് എന്ന തരത്തിലുള്ള കമന്റുകളും ചിത്രത്തിന് താഴെ കാണാവുന്നതാണ്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

 

View this post on Instagram

 

A post shared by Nivetha Thomas (@i_nivethathomas)

 

View this post on Instagram

 

A post shared by Nivetha Thomas (@i_nivethathomas)

 

View this post on Instagram

 

A post shared by Nivetha Thomas (@i_nivethathomas)

You might also like